ചെറുവത്തൂര്‍: ചെറുവത്തൂരിനടുത്ത കാരിയില്‍ സ്വദേശിനിയായ യുവതിയുടെ നഗ്നചിത്രം ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടു. ഇത് സംബന്ധിച്ച് 21 കാരിയായ യുവതിയുടെ പരാതിയില്‍ കാരിയിലെ വിജിത്തിനെതിരെ ചന്തേര പോലീസ് കേസെടുത്തു. ഞായറാഴ്ചയാണ് യുവതിയുടെ നഗ്നചിത്രങ്ങളും അശ്ലീല വാചകങ്ങളും ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്.
മറ്റൊരു യുവതിയുടെ നഗ്നഫോട്ടോയില്‍ കാരിയില്‍ യുവതിയുടെ തലയുടെ ഫോട്ടോ പതിച്ച് മോര്‍ഫിംഗിലൂടെ ഫേസ്ബുക്കില്‍ കയറ്റുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഇതിനു പുറമെ യുവതിയെ അപകീര്‍ത്തിപ്പെടുത്തുന്ന നിരവധി അശ്ലീല വാചകങ്ങളും ഫേസ്ബുക്കിലുണ്ട്. തന്റെ പരിചയക്കാരനായ വിജിത്ത് മുന്‍വിരോധം തീര്‍ക്കാനായാണ് തന്റെ നഗ്നചിത്രമുണ്ടാക്കി ഫേസ്ബുക്കില്‍ കയറ്റിയതെന്ന് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചന്തേര എസ് ഐ എം പി വിനീഷിന്റെ നേതൃത്വത്തിലാണ് ഈ കേസില്‍ അന്വേഷണം നടത്തുന്നത്. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ പ്രതി വിജിത്ത് ഒളിവില്‍ പോയിരിക്കുകയാണ്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാസര്‍കോട്: ഗുണ്ടാതലവന്‍ ഉപ്പള ബപ്പായത്തൊട്ടിയിലെ കാലിയാറഫീഖിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് മേല്‍പ്പറമ്പ് ...
-
കൊച്ചി: ഏറെ കൊട്ടിഘോഷിക്കപ്പെട്ട നടി മഞ്ജു വാര്യരുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തില്‍. രഞ്ജിത്ത് സംവിധായനാകുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റ...
-
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് വെള്ളിയാഴ്ച നടത്താനിരിക്കുന്ന പണിമുടക്ക് പിന്...
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
കാസര്‍കോട്: പ്രസവത്തിന് ശേഷം രക്തസ്രാവം നിലക്കാത്തതിനെത്തുടര്‍ന്ന് യുവതിയെയും കുഞ്ഞിനെയും കൊണ്ട് മംഗലാപുരത്തെ ആ...


No comments:
Post a Comment