ചള്ളങ്കയം: സജീവ സുന്നി പ്രവര്‍ത്തകന്‍ കന്തലായം ആദം കുഞ്ഞി (59) നിര്യാതനായി. ചള്ളങ്കയം ബദ്‌രിയ ജുമാ മസ്ജിദ് പ്രസിഡന്റ് സി.എച്ച്. മുഹമ്മദ് ഹാജിയുടെയും പരേതയായ ആഇശ ഹജ്ജുമ്മയുടെയും മകനാണ്. മുംബൈയില്‍ മുഹിമ്മാത്ത്, സഅദിയ്യ, മര്‍കസ്, സിറാജുല്‍ ഹുദാ സ്ഥാപനങ്ങളുടെ സഹകാരിയായിരുന്നു. മക്കള്‍: ഹനീഫ് (എന്‍ജിനീയര്‍, അബൂദാബി), ഹസീന, സുമയ്യ, നസീമ, റൈസ, റാഫിയ. മരുമകന്‍: ഇംതിഷാല്‍ മുംബൈ. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, ബീഫാത്വിമ, അബ്ദുല്ല, സി എം അബ്ദൂര്‍റഹ്മാന്‍ മുസ്ലിയാര്‍ (സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പുത്തിഗെ റെയ്ഞ്ച് പ്രസിഡന്റ്), ഇബ്‌റാഹിം (അബൂദാബി), അബൂബക്കര്‍ (എന്‍ജിനീയര്‍ അബൂദാബി). മയ്യത്ത് ചള്ളങ്കയം ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment