കേരളത്തില്‍ ലഭ്യമായ ഏറ്റവും മികച്ച ചികിത്സാ സംവിധാനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് യു ഡി എഫിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
അതിനിടെ മഞ്ചേരിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ തടയാനെത്തിയ ഇടതുമുന്നണി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം. മഞ്ചേരി മെഡിക്കല്‍ കോളജിന്റെ ഉദ്ഘാടന ചടങ്ങിന് മുഖ്യമന്ത്രി എത്തുന്നതിനു മുന്‍പായിരുന്നു സംഘര്‍ഷം.
പൊലീസിനു നേരെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ വ്യാപകമായ കല്ലേറ് നടത്തി. വന്‍ പ്രകടനമായെത്തിയ ഇടതുമുന്നണി പ്രവര്‍ത്തകരെ മുസ്ളീം ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. സ്ഥലത്ത് പൊലീസ് സാന്നിധ്യം കുറവായിരുന്നെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.
പ്രതിഷേധക്കാര്‍ പൊലീസിനു നേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സംഘര്‍ഷത്തില്‍ നാലു പൊലീസുകാര്‍ക്കും ഒരു മാധ്യമപ്രവര്‍ത്തകനും പരുക്കേറ്റു. അയ്യായിരത്തിലധികം വരുന്ന ഇടതുമുന്നണി പ്രവര്‍ത്തകര്‍ സ്ഥലത്ത് സംഘടിച്ചിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് ഇടതുമുന്നണി പ്രവര്‍ത്തകര്‍ മഞ്ചേരി കച്ചേരിപ്പടി റോഡ് ഉപരോധിച്ചു.
ഇടതുമുന്നണി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനവേദിയിലെത്തി.
മന്ത്രി വി.എസ്. ശിവകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി ഇ. അഹമ്മദ്, മന്ത്രിമാരായ കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, അടൂര്‍പ്രകാശ്, വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ.സി. ജോസഫ്, പി.കെ. അബ്ദുറബ്ബ്, എ.പി. അനില്‍കുമാര്‍ , മഞ്ഞളാംകുഴി അലി, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍ , എം.ഐ. ഷാനവാസ്, എംഎല്‍എമാരായ അഡ്വ. എം. ഉമ്മര്‍ , എം.പി. അബ്ദുസമദ് സമദാനി, കെ. മുഹമ്മദുണ്ണി ഹാജി, അഡ്വ. കെ.എന്‍.എ. ഖാദര്‍ , അബ്ദുറഹിമാന്‍ രണ്ടത്താണി, ടി.എ. അഹമ്മദ് കബീര്‍ , പി. ഉബൈദുല്ല, സി. മമ്മൂട്ടി, കെ.ടി. ജലീല്‍ , പി. ശ്രീരാമകൃഷ്ണന്‍ , പി.കെ. ബഷീര്‍ , ആരോഗ്യവകുപ്പ് ഡയറക്ടര്‍ രാജീവ് സദാനന്ദന്‍ , മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ഗീത, ജില്ലാ കളക്ടര്‍ കെ. ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായി. മെഡിക്കല്‍ കോളേജ് സ്‌പെഷല്‍ ഓഫീസര്‍ ഡോ.പി.ജി.ആര്‍ പിള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോ. പി.വി. നാരായണന്‍ നന്ദി പ്രകാശിപ്പിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment