ലണ്ടന്‍: ഡയാന രാജകുമാരി കൊല്ലപ്പെടാനിടയായ കാറപകടത്തിനു പിന്നില്‍ കാര്‍ ഡ്രൈവറും ബ്രിട്ടീഷ്ചാരസംഘടനയായ എംഐ സിക്‌സും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പുതിയ വെളിപ്പെടുത്തല്‍. കാര്‍ ഡ്രൈവര്‍
പോള്‍ ഹെന്റിയെ സ്വാധീനിച്ച് ഡയാനയും കാമുകനും സഞ്ചരിച്ചിരുന്ന കാര്‍ അടപകസ്ഥലമായ പാരീസിലെ പോയ്ന്റ് ഡല്‍മ തുരങ്കത്തിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് അലന്‍ പവല്‍ എന്ന ബ്രിട്ടീഷ് എഴുത്തുകാരന്റെ പുതിയ പുസ്തകത്തില്‍ വ്യക്തമാക്കുന്നു.
പോള്‍ ഹെന്റിയെ സ്വാധീനിച്ച് ഡയാനയും കാമുകനും സഞ്ചരിച്ചിരുന്ന കാര്‍ അടപകസ്ഥലമായ പാരീസിലെ പോയ്ന്റ് ഡല്‍മ തുരങ്കത്തിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് അലന്‍ പവല്‍ എന്ന ബ്രിട്ടീഷ് എഴുത്തുകാരന്റെ പുതിയ പുസ്തകത്തില്‍ വ്യക്തമാക്കുന്നു.
പക്ഷേ അവിടെ സ്‌പെഷല്‍ എയര്‍ സര്‍വീസിന്റെ (എസ്.എ.എസ്) ഹിറ്റ് സ്‌ക്വാഡിനെ അപകടം സൃഷ്ടിക്കാന്‍ തയാറാക്കി നിര്‍ത്തിയിരുന്നത് ഡ്രൈവര്‍ക്ക് അറിയില്ലായിരുന്നു. അപകടത്തിനു പിന്നില്‍ ബ്രിട്ടീഷ് ഫോഴ്‌സായ എസ്.എ.എസ് ഉണ്ടെന്ന് കഴിഞ്ഞ മാസമാണ് വ്യക്തമാക്കപ്പെട്ടത്.
െ്രെഡവര്‍ക്ക് നേരത്തെതന്നെ എംഐ സിക്‌സുമായി ബന്ധമുണ്ടായിരുന്നുവെന്ന് 'ദ പ്രിന്‍സസ് ഡയാനകോണ്‍സ്പിറസി' എന്ന പുസ്തകത്തില്‍ പറയുന്നു. താന്‍ ഡയാനയെയും ഈജിപ്ഷ്യന്‍ കാമുകന്‍ ദോദി അല്‍ ഫയ്ദിനെയും അപകടത്തിലേക്കാണ് നയിക്കുന്നതെന്ന് െ്രെഡവര്‍ക്ക് അറിയില്ലായിരുന്നു. െ്രെഡവര്‍ കണക്കിലേറെ മദ്യപിച്ചിരുന്നതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പക്ഷേ സത്യം അതല്ലെന്ന് ബുക്കില്‍ വ്യക്തമാക്കുന്നു.
ഡയാന 1997 ഓഗസ്റ്റ് 31 നാണ് കാറപകടത്തില്‍ കൊല്ലപ്പെട്ടത്. ചാള്‍സ് രാജകുമാരനുമായുള്ള കുടുംബജീവിതത്തില്‍ ഉലച്ചില്‍ തട്ടിയതിനെത്തുടര്‍ന്ന് ഡയാന ഒരു പാക്‌ഡോക്ടറുമൊത്ത് അങ്ങോട്ടേക്ക് പോകാന്‍ തീരുമാനിച്ചിരുന്നു. ആ ബന്ധവും തകരാറിലായതിനെത്തുടര്‍ന്നായിരുന്നു ഈജ്പ്തിലെ ധനികനായ ദോദിയുടെ കാമുകിയായത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Dayana, Accident


No comments:
Post a Comment