ബ്രദേഴ്‌സ് ബേക്കല്‍ ആതിഥ്യമരുളുന്ന പത്താമത് കെ.എസ്.എഫ്.എ അംഗീകൃത അഖിലേന്ത്യ സൂപ്പര്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് ഡിസംബര്‍ 15ന് ബേക്കലില്‍ തുടക്കമാവും.
15 ന് വൈകുന്നേരം വിവിധ കലാപാരിപാടികളുടെ അകമ്പടിയോടെ വര്‍ണ്ണ വിസ്മയങ്ങള്‍ തീര്‍ക്കുന്ന ഉദ്ഘാടന മത്സരത്തില്‍ സബാന്‍ കോട്ടക്കല്‍ മുഹമ്മദന്‍സ് മൗവ്വലിനെ നേരിടും.
ഡിസംബര്‍ 31 ന് നടക്കുന്ന ഫൈനല്‍ മത്സരം അടക്കം 15 ദിവസങ്ങളിലായി സിററിസണ്‍ ഉപ്പള, കെ.ആര്‍.എസ് കോഴിക്കോട്, ബ്‌ളാക്ക് & വൈററ് കോഴിക്കോട്, ഫ്രണ്ട്‌സ് മമ്പാട്, ഷൂട്ടേഴ്‌സ് പടന്ന, സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം, മെഡിഗാഡ് അരിക്കോട്, ടൗണ്‍ടീം തൃക്കരിപ്പൂര്‍, ജവഹര്‍ മാവൂര്‍, അരയാല്‍ ബ്രദേഴ്‌സ് അതിഞ്ഞാല്‍, എഫ്.സി. കൊല്‍ക്കത്ത, ജെ.ആര്‍.ടി മൊഗ്രാല്‍ ബ്രദേഴ്‌സ്, എഫ്.സി. കൊണ്ടോട്ടി, ഹണ്ടേര്‍സ് കൂത്തുപ്പറമ്പ എന്നീ 16 ടീമുകള്‍ മാററുരക്കുന്ന മത്സരത്തില്‍ സംസ്ഥാന, ദേശീയ, അന്തര്‍ദേശിയ താരങ്ങള്‍ കളത്തിലിറങ്ങും.
![]() |
| ടൂര്‍ണ്ണമെന്റ് കമ്മിററി ഓഫീസിന്റെ ഉദ്ഘാടനം തൊട്ടി സ്വാലിഹ് ഹാജി നിര്‍വ്വഹിക്കുന്നു. |
![]() |
| സീസണ്‍ ടിക്കററിന്റെ വിതരണോദ്ഘാടനം പി.എ. അബൂബക്കര്‍ ഹാജി സുബൈര്‍ ഹംസയ്ക്ക് നല്‍കി ഉദ്ഘാടനം ചെയ്യുന്നു |
![]() |
| വെബ്‌സൈററ് ഉദ്ഘാടനം ബേക്കല്‍ എസ്.ഐ രാജേഷ് നിര്‍വ്വഹിക്കുന്നു. |
![]() |
| ഗ്യാലറിയുടെ കാല്‍നാട്ടല്‍ കര്‍മ്മം പളളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കുന്നൂച്ചി കുഞ്ഞിരാമന്‍ നിര്‍വ്വഹിക്കുന്നു. |
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News






No comments:
Post a Comment