Latest News

തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

പെരുവന്താനം: കോയമ്പത്തൂര്‍ ഒട്ടന്‍ചത്രത്തിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുണ്ടക്കയം പെരുവന്താനം സ്വദേശികളായ മുളയ്ക്കല്‍പുരയിടം ബഷീര്‍, പുന്നയ്ക്കല്‍ മുഹമ്മദ്ഷാ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന മാരുതി ഓള്‍ട്ടോ കാര്‍ എതിര്‍ ദിശയില്‍ വന്ന ലോറിയുമായി ഇടിക്കുകയായിരുന്നു. പുലര്‍ച്ചെ നാലരയോടെയാണ് അപകടം നടന്നത്.

പരിക്കേറ്റ താന്നിമൂട്ടില്‍ ഷാജഹാന്‍, കൊല്ലംപറന്പില്‍ ഷിനാബ്, തോട്ടത്തില്‍ പുരയിടത്തില്‍ അജിമോന്‍ എന്നിവരെ മധുര അപ്പോള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ച ബഷീറിനായി വാഹനം വാങ്ങാന്‍ ചൊവ്വാഴ്ച വൈകിട്ടാണ് അഞ്ചംഗ സംഘം പെരുവന്താനത്തുനിന്നും യാത്രതിരിച്ചത്. മുഹമ്മദ്ഷായുടേതാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thamil Nadu, Accidnet, Malayali

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.