Latest News

ഏതോ ആപത്ശങ്കയില്‍ ഭാര്യ വിലക്കി; ഉടന്‍ വരാമെന്ന് പറഞ്ഞ യൂസഫിനെ മരണം തട്ടിയെടുത്തു

തളിപ്പറമ്പ: വെള്ളാരംപാറ വളവില്‍ അപകടത്തില്‍ മരിച്ച യൂസഫ് വ്യാഴാഴ്ച ജോലിക്ക് പോകേണ്ടായെന്ന് ഭാര്യ സമീറ വിലക്കിയിരുന്നു. ബുധനാഴ്ച രാത്രി സമീറക്ക് വയറുവേദനയായിരുന്നു. അതു കാരണം സമീറയും യൂസഫും രാത്രി ഒരു പോള കണ്ണടച്ചിരുന്നില്ല.

അകാരണമായ ടെന്‍ഷനും സമീറക്ക് അനുഭവപ്പെട്ടിരുന്നത്രെ. ഇതു കാരണം ജോലിക്ക് പോകേണ്ടായെന്ന് ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. എന്നാല്‍ വെള്ളിയാഴ്ച അവധിയാക്കാമെന്നും വ്യാഴാഴ്ച ജോലിക്കുപോയി നേരത്തെ വരാമെന്നും പറഞ്ഞാണ് യൂസഫ് വീടിറങ്ങിയത്. പ്രിയതമന്‍ മരിച്ചതറിഞ്ഞ് ഇക്കാര്യം പറഞ്ഞ് സമീറ വാവിട്ട് കരയുകയാണ്. 

പറക്കമുറ്റാത്ത രണ്ട് കുട്ടികള്‍ വീടിന് പുറത്ത് ഒന്നുമറിയാതെ തരിച്ചിരിക്കുന്നു, യൂസഫിന്റെ ജീവിതം പച്ച പിടിച്ച് തുടങ്ങിയിട്ടേയുള്ളൂ. നേരത്തെ വളക്കൈ കിരാത്ത് റോഡില്‍ കൈതക്കടവില്‍ താമസിച്ചിരുന്ന യൂസഫ് ആ വീട് വിറ്റാണ് കൂനം റോഡില്‍ കുറുമാത്തൂര്‍ ഡയറിക്ക് സമീപം ഓടുമേഞ്ഞ കൊച്ചുവീട് പണിതത്. യൂസഫിന്റെ വിയോഗത്തിലൂടെ അനാഥമായത് രണ്ട് ചെറിയ കുട്ടികള്‍ അടങ്ങിയ കുടുംബമാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, accident, Yoosuf, Obituary 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.