Latest News

ഫേസ്ബുക്കില്‍ ഇനി സിമ്പതി ബട്ടണ്‍ വരുന്നു

ന്യൂയോര്‍ക്ക്: ദുരന്തങ്ങളും മരണവാര്‍ത്തകളും കണ്ടാല്‍ ലൈക്ക് കൊടുക്കണോ വേണ്ടയോ എന്നാലോചിച്ച് നെറ്റി ചുളിക്കുന്നവര്‍ക്ക് മറുപടിയുമായി ഫെയ്‌സ്ബുക്ക് വരുന്നു. എന്തിനും ഏതിനും ലൈക്ക് കൊടുക്കുന്ന പതിവു രീതിയില്‍ നിന്നു മാറി ദുരന്തം, അപകടം,മരണം തുടങ്ങിയ പോസ്റ്റുകളോട് പ്രതികരിക്കാന്‍ ഫെയ്‌സ്ബുക്കില്‍ സിമ്പതി ബട്ടണ്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. 

സാഡ്, ഡിസ്‌പേര്‍ട്ട് തുടങ്ങിയ പേരുകളിലായിരിക്കും ഈ ബട്ടണ്‍ തയ്യാറാകുന്നത്. അതായത് ഇനി മുതല്‍ നെഗറ്റീവ് ഇമോഷന്‍സും ഫെയ്‌സ്ബുക്ക് വഴി പങ്കുവെയ്ക്കാന്‍ സാധിക്കുമെന്ന് സാരം. ഇത്തരം അനുതാപ ബട്ടണുകളെ ഏതു നിമിശവും പ്രതീക്ഷിക്കാമെന്നാണ് ഫെയ്‌സ്ബുക്ക് അധികൃതര്‍ നല്‍കുന്ന സൂചന.

നേരത്തെ ഡിസ്‌ലൈക്ക് ബട്ടണ്‍ ഫെയ്‌സ്ബുക്കില്‍ ഉള്‍പ്പെടുത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ നിലവില്‍ വന്നിരുന്നില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Face Book, Simpathi Batton

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.