കോയമ്പത്തൂര്‍: രാജ്യാന്തര വിമാനത്താവളത്തില്‍ 2.23 കിലോ സ്വര്‍ണവുമായി മലയാളി യുവാവ് പിടിയിലായി. കാസര്‍കോട് സ്വദേശി അഷറഫ് അലി (26) യാണു കസ്റ്റംസ് അധികൃതരുടെ പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ അറേബ്യ വിമാനത്തില്‍ വന്ന അഷറഫ് അലിയുടെ ലഗേജുകള്‍ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ ജി. ശബരീശന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചപ്പോഴാണു 2.23 കിലോ സ്വര്‍ണം കണ്ടെത്തിയത്.
ബാറുകളായാണു സ്വര്‍ണം സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത സ്വര്‍ണത്തിനു 68 ലക്ഷം രൂപ വില കണക്കാക്കുന്നു. കഴിഞ്ഞ 16ന് എയര്‍ അറേബ്യ വിമാനത്തിലെത്തിയ കാഞ്ഞങ്ങാട് പള്ളിക്കരയില്‍ മുഹമ്മദ് ഷാഫിയില്‍ നിന്ന് 1.1 കിലോ സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തിരുന്നു. 33 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം ട്രോളി സൂട്ട്കേസിന്റെ ബീഡിങ്ങിനകത്ത് ഒളിപ്പിച്ചുവച്ച നിലയിലാണു കണ്ടെത്തിയത്.

No comments:
Post a Comment