തൃശൂര്‍ : തൃശൂര്‍ മുളങ്ങില്‍ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ചികിത്സയിലിരുന്ന തൊട്ടിപ്പാലം സ്വദേശി ബിജോയ് കൃഷ്ണ (31) യാണ് മരിച്ച ഏഴാമത്തെയാള്‍ .
കഴിഞ്ഞ തിങ്കളാഴ്ചയാണ് പറപ്പൂക്കര കൊറ്റയില്‍ സലീഷിന്റെ ഉടമസ്ഥതയിലുള്ള സ്വര്‍ണാഭരണ നിര്‍മാണശാലയില്‍ അപകടമുണ്ടായത്. സ്വര്‍ണ്ണം ഉരുക്കാനുള്ള ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് തീപിടിക്കുകയും പിന്നീട് ഗാര്‍ഹിക ഗ്യാസ് കണക്ഷനില്‍ നിന്നുള്ള സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. അപകടമുണ്ടാകുമ്പോള്‍ ഇരുപത്തിയഞ്ച് തൊഴിലാളികളാണ് ആഭരണനിര്‍മാണ ശാലയിലുണ്ടായിരുന്നത്.

No comments:
Post a Comment