Latest News

ഐ.പി.എല്‍ 2014: യു.എ.ഇ വേദി, കലാശപ്പോര് ഇന്ത്യയില്‍

ന്യൂഡല്‍ഹി: അടുത്ത ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് യു.എ.ഇ, ബംഗ്ലാദേശ്, ഇന്ത്യ രാജ്യങ്ങള്‍ വേദിയാകും.
ഉദ്ഘാടന മത്സരത്തോടെ യു.എ.ഇയില്‍ തുടങ്ങുന്ന ഐ.പി.എല്‍ ഏഴാം സീസണ്‍ പോരാട്ടങ്ങള്‍ക്ക് ബംഗ്ലാദേശിലും വേദി ഉയരും. 

മെയ് ഒന്നു മുതല്‍ 12 വരെയുള്ള മത്സരങ്ങളായിരിക്കും ബംഗ്ലാദേശില്‍ നടക്കുക. മൂന്നു പാദങ്ങളായാണ് ഇത്തവണ ഐ.പി.എല്‍ ചാമ്പ്യന്‍ഷിപ്പ് ക്രമീകരിച്ചിരിക്കുന്നത്. 

ഒന്നാം പാദത്തില്‍ യു.എ.ഇയിലെ സ്റ്റേഡിയങ്ങളില്‍ 16 മത്സരങ്ങള്‍ നടക്കും. ജൂണ്‍ ഒന്നിന് നിശ്ചയിച്ചിരിക്കുന്ന കലാശപ്പോരാട്ടം അടക്കമുള്ള പ്രധാന മത്സരങ്ങള്‍ക്ക് ഇന്ത്യ വേദിയാകും. 

ലോക്സഭാ തെരഞ്ഞെടുപ്പും ഐ.പി.എല്ലും ഒരുമിച്ച് വരുന്ന സാഹചര്യത്തില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് മതിയായ സുരക്ഷ നല്‍കാനാവില്ലെന്ന് ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ബി.സി.സി.ഐയെ അറിയിച്ചിരുന്നു. ഇതോടെയാണ് ഐ.പി.എല്‍ ഏഴാം പതിപ്പിന്റെ മത്സരവേദി വിദേശത്തേക്ക് മാറ്റാന്‍ ആലോചന തുടങ്ങിയത്. 

മെയ് 13 ഓടെ വോട്ടെടുപ്പ് പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്താനാകുമെന്നാണ് ബി.സി.സി.ഐയുടെ പ്രതീക്ഷ. വോട്ടെണ്ണല്‍ നടക്കുന്ന മെയ് 16 ന് മത്സരങ്ങളുണ്ടാകില്ലെന്ന് ബി.സി.സി.ഐ അറിയിച്ചു. ദക്ഷിണാഫ്രിക്ക വേദിയാകുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. 2009 ല്‍ ഐ.പി.എല്ലിന് ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിച്ചിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.