ഇന്നലെ രാത്രി ജിദ്ദ എയര്‍പോര്‍ട്ടില്‍ ഒരു ബന്ധുവിനെ സ്വീകരിക്കാന്‍ പോയിരുന്നു. എയര്‍ ഇന്ത്യ രാത്രി 10.15 ന് തന്നെ എത്തിയെങ്കിലും ആളുകള്‍ പുറത്തു കടന്നു വരാന്‍ പന്ത്രണ്ടു മണിയെങ്കിലും ആയി. അതിനാല്‍ തന്നെ ഇ.ടി. മുഹമദ് ബഷീര് എം.പി അടക്കമുള്ള കടന്നുവരുന്ന ഓരോരുത്തരെയും വീക്ഷിക്കാന്‍ അവസരം കിട്ടി.
രണ്ടു വലിയ പെട്ടികള്‍ ട്രോളിയില്‍ തള്ളി വരുന്നു ഒരു മലയാളി, അയാളുടെ കൂടെ ഒരു സൗദിയുമുണ്ട്. ഉപചാര സംഭാഷണ മദ്ധ്യേ അറബി അയാളുടെ വലിയ പെട്ടിയിലേക്ക് ചൂണ്ടി എന്താണെന്ന് ചോദിക്കുന്നു.
'ഹാദാ ചക്ക' മലയാളിയുടെ മറുപടി.
'യേഷ് ഫീ ഹാദ ഷക്ക..കബീര് മററ'. ചക്കയെ കുറിച്ച് മലയാളി വിശദീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. മിക്കവാറും ഇന്നലെ ആദ്യമായി ഒരു അറബിയെ കൊണ്ട് മലയാളി ചക്ക തീറ്റിച്ചിട്ടുണ്ടാവും. സൂക്ഷിച്ചു നോക്കിയപ്പോള്‍ ചക്കയുടെ ഉരുണ്ട ആകൃതിയിലുള്ള വേറെയും പെട്ടികള്‍ ഉന്തി തള്ളി ആളുകള്‍ നീങ്ങുന്നു.
നാട്ടില്‍ നിന്നും ചക്ക കൊണ്ട് വരുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. ചക്ക സീസണും വേനലവധിയും ഒന്നിച്ചു വരുന്നതിനാല്‍ ഫാമിലികള്‍ക്കൊപ്പം ചക്കകള്‍ കൂടി വരുന്നുണ്ട്. സുഹൃത്തുക്കളുടെ ഫാമിലികള്‍ വന്നപ്പോള്‍ നമുക്കും നുണയാന്‍ കിട്ടി ചക്കച്ചുളകള്‍. ഇന്നലെ വന്ന ബന്ധുവും ഏതാനും ചക്കച്ചുളകള്‍ തന്നു. ന്യൂജനറേഷന്‍ മക്കള്‍ ചക്കപ്പശ/വിളഞ്ഞിയെ പോലും തൃണവല്‍ക്കരിച്ച് ഞങ്ങള്ക്ക് ഒരു ചുള പോലും തരാതെ തിന്നാന്‍ പാകത്തിന് നില്ക്കുന്നു.
ജിദ്ദയിലെ മലയാളി കേന്ദ്രമായ ശറഫിയ്യയില്‍ മിക്ക കടകളിലും ചക്ക മൊത്തമായും ചില്ലറയായും ലഭിക്കും. അഞ്ചോ എട്ടോ ചുളകള്‍ക്ക് ഒരു 100ഓ 120ഓ രൂപയെങ്കിലും വില വരും. ഒരു മുഴുവന്‍ ചക്ക പണക്കാരന് മാത്രമേ വാങ്ങിക്കാന്‍ കഴിയൂ. നാട്ടില്‍ പുല്ലു വിലയാണെന്കിലും ഇവിടെ തീ വില.
നാട്ടില്‍ നിന്നും ജനപ്രിയ മാങ്ങകളുടെ വരവ് കുറഞ്ഞിട്ടുണ്ട്. കാര്‌ബൈഡും മറ്റും വിതറിയ മാങ്ങ തിന്നാല്‍ ചര്‍ദ്ദിയും വയറിളക്കവും പിടിപെടും . ഒരു ചക്ക മുഴുവനായും അകത്താക്കിയാലും കുട്ടികള്‍ക്ക് പോലും യാതൊരു പ്രയാസവുമില്ല. തിന്നു കഴിഞ്ഞാലോ കാത്സ്യവും ജീവകങ്ങളും സ്വന്തം. മൂത്താലും കൊള്ളാം മൂത്തില്ലേലും കൊള്ളാം. കൊളസ്‌ട്രോള്‍ പേടിയില്ലാതെ പച്ചയിലും പഴുത്തും തിന്നാം. പഴുത്ത ചക്ക മുറിച്ചാല്‍ വീടാകെ എയര്‍ ഫ്രഷ്‌നര്‍ അടിച്ചപോലെ പരിമളം പരക്കും. . അതിനാല്‍ പതിവൃതകളായ പരിശുദ്ധകളായ ചക്കകള്‍ക്ക് നല്ല കാലം.
ഗള്‍ഫില്‍ ചക്കകളെ മാന്യമായ രീതിയിലാണ് മല്ലുകളും മല്ലവികളും കൈകാര്യം ചെയ്യുക. മധുരം ഉണ്ടെങ്കില്‍ അതിന്റെ തൊലി വരെ ഒന്ന് കടിച്ചേ കളയുകയുള്ളൂ. ചക്കക്കുരു കറിക്കും ഉപയോഗിക്കുന്നു. ചക്ക പൊരിയും പായസവും അച്ചാറും ഒക്കെ ഉണ്ടാക്കാം.
നാട്ടില്‍ നിന്നും വരുന്നവര്‍ ആരോഗ്യത്തിനു ഹാനികരമായ പലഹാരങ്ങള്‍ക്ക് പകരം ചക്കയെ തങ്ങളുടെ പെട്ടികളില്‍ പരിഗണിക്കുകയും അറബികള്‍ക്ക് ചക്ക ഇഷ്ടപ്പെടുകയും ചെയ്താല്‍ നമ്മുടെ ചക്കകള്‍ക്ക് അണ്ണന്മാരെ വിട്ടു വിമാനം കയറാമായിരുന്നു..!

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
![]() | GREENWOODS |
| PUBLIC SCHOOL & JUNIOR COLLEGE | |
| A.K. Road, P.O. Bekal, Kasaragod | |
ADMISSION OPEN FOR LOWER KINDERGARTEN -LKG
| |
(Age Eligibility : 3½ years as on 01-06-2014)
| |
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
| |
| For more details, contact Admission Counsellor Ph : 9895688729, 0467 3255688, 2265566, 2239566 Email:greenwoodsschool@gmail.com website: www.bekalgreenwoodsschool.com | |

No comments:
Post a Comment