Latest News

മംഗളൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പര്‍ദ ധരിച്ചെത്തിയ വിദ്യാര്‍ഥിനിയെ പരീക്ഷയെഴുതാന്‍ അനുവദിച്ചില്ല

മംഗളൂരു: [www.malabarflash.com]പര്‍ദ ധരിച്ചെത്തിയ വിദ്യാര്‍ഥിനിയെ എം.ബി.ബി.എസ്/ ബി.ഡി.എസ് പ്രവേശപരീക്ഷ എഴുതുന്നതില്‍നിന്ന് തടഞ്ഞതായി പരാതി. ഖത്തറില്‍ സ്ഥിരതാമസമാക്കിയ നാദാപുരം കല്ലാച്ചി സ്വദേശിനിയായ ആയിശ മുനീര്‍ അലിയെയാണ് പരീക്ഷ എഴുതുന്നതില്‍നിന്ന് മംഗളൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് അധികൃതര്‍ തടഞ്ഞത്.

മംഗളൂര്‍ ദേര്‍ലക്കട്ടയിലെ കെ.എസ്. ഹെഗ്ഡെ മെഡിക്കല്‍ അക്കാദമിയില്‍ പ്രവേശത്തിനായുള്ള പരീക്ഷസംബന്ധിച്ചാണ് ആക്ഷേപം. മുഖവും മുന്‍കൈയും ഒഴികെയുള്ള ഭാഗങ്ങള്‍ മറക്കുന്ന രൂപത്തിലുള്ള പര്‍ദ ധരിച്ചാണ് പരീക്ഷാ ഹാളിലത്തെിയത്. ഈ വേഷത്തില്‍ പരീക്ഷയെഴുതാന്‍ അനുവദിക്കില്ലെന്ന്‌ ഇന്‍വിജിലേറ്റര്‍ പറഞ്ഞതായി വിദ്യാര്‍ഥിനി പറയുന്നു.

തുടര്‍ന്ന് പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള മുതിര്‍ന്ന അധ്യാപികയെ കണ്ടെങ്കിലും വേഷം മാറിവന്ന് പരീക്ഷ എഴുതാനായിരുന്നു നിര്‍ദേശം.

വേഷംമാറി പരീക്ഷയെഴുതാന്‍ തയാറല്ലെന്ന് വ്യക്തമാക്കി പരീക്ഷ എഴുതാതെ വിദ്യാര്‍ഥിനി മടങ്ങുകയായിരുന്നു. ഖത്തറില്‍നിന്ന് പരീക്ഷ എഴുതാനായി എത്തിയതായിരുന്നു വിദ്യാര്‍ഥിനി. പരീക്ഷയുടെ ഹാള്‍ടിക്കറ്റിലെ ഫോട്ടോയിലും വിദ്യാര്‍ഥിനിയുടെ വേഷം പര്‍ദതന്നെയാണ്. കോളജിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ബന്ധുക്കള്‍.



Keywords: Manglore News,  Kerala Vartha, Malabarflash, Malabar news, Malayala

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.