Latest News

ഐഎന്‍എല്ലുകാരനെ ആക്രമിച്ച കേസില്‍ ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ബേക്കല്‍: [www.malabarflash.com] ഐഎന്‍എല്‍ പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ബേക്കലിലെ എ.ആര്‍ അസീസിനെ (39)യാണ് ബേക്കല്‍ എസ്.ഐ ആദംഖാനും സംഘവും ഞായറാഴ്ച വൈകിട്ട് വീട്ടില്‍ വെച്ച് അറസ്റ്റ് ചെയ്തത്.

ഹദ്ദാദ് നഗറിലെ ഐഎന്‍എല്‍ പ്രവര്‍ത്തകനായ റഷീദിനെ ആക്രമിച്ച സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെ ഗള്‍ഫിലേക്ക് പോയ അസീസ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വീട്ടിലെത്തിയാണ് പ്രതിയെ പിടികൂടിയത്. 

അസീസിനെതിരെ ഹൊസ്ദുര്‍ഗ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഒരു വര്‍ഷം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.




Keywords: kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.