Latest News

പലജാതി സംഘര്‍ഷങ്ങളുടെ മുന്നേറ്റ യാത്ര

1956ല്‍ ഐക്യ കേരളമുണ്ടായപ്പോള്‍ ആദ്യ കമ്മ്യൂണിസ്റ്റ് ഗവര്‍മെണ്ടുണ്ടായത് ഈഴവ ഭൂരിപക്ഷ വോട്ടു കൊണ്ടാണ്. എസ്.എന്‍.ഡി.പി ഇന്നത്തേക്കാള്‍ പ്രകാശിച്ചിരുന്ന കാലം. അന്ന് ഇ.എം.എസിന്റെ നേതൃത്വത്തില്‍ ഒരു മന്ത്രിസഭ ഉണ്ടായതില്‍ അനേകരില്‍ തീയ്യ സമുദായത്തില്‍ നിന്നും ഗൗരിയമ്മ മാത്രം മന്ത്രിയായി .[www.malabarflash.com]

നമ്പൂതിരിപ്പാടിനു പുറമെ, അച്ചുതമേനോനും, കൃഷ്ണയ്യരും, ടി.വി. തോമസും, എ.ആര്‍.മേനോനും, ജോസഫ് മുണ്ടശേരിയും മറ്റും മന്ത്രീയപ്പോള്‍ കീഴ്ജാതി ചിന്തയൊന്നും ആരും ചിന്തിച്ചതേ ഇല്ലായിരുന്നു. ആ മന്ത്രിസഭയെ മറിച്ചിട്ടതും ഈഴവ നേതാവു തന്നെ. 13 വര്‍ഷം എസ്.എന്‍.ഡി.പിയേയും, 10 വര്‍ഷം എസ്.എന്‍ ട്രസ്റ്റിനേയും നയിച്ച ആര്‍.ശങ്കറായിരുന്നു അന്ന് കെ.പി.സി. പ്രസിഡണ്ട്. 

ജോസഫ് മുണ്ടശേരിയുടെ വിദ്യാഭ്യാസ ബില്ലിനെതിരെ അങ്കമാലിയില്‍ നടന്ന പ്രകടനത്തിനു നേരെ ഇ.എം.എസിന്റെ പോലീസ് നിറയൊഴിച്ചു. 7 കത്തോലിക്കാ കൃസ്ത്യാനികള്‍ തല്‍ക്ഷണം മരിച്ചു വീണു. സെന്‍ജോര്‍ജ് ഫെറോനാ പള്ളിയില്‍ ഏഴുപേരേയും ഒരേ കല്ലറയില്‍ അടക്കം ചെയ്യാന്‍ ഇടവക തീരുമാനിച്ചത് വര്‍ഗീയത ഇളക്കി വിടാനായിരുന്നു. 

 ഭര്‍ത്താവില്ലാത്ത നേരത്ത് ചെന്ന് കടന്നു പിടിച്ച് ഫ്‌ലോറി എന്ന ഗര്‍ഭിണിയെ കൊന്നു കളഞ്ഞ ഇടതു നിയന്ത്രണമുള്ള പോലീസിനെതിരെ വിമോചന സമരത്തില്‍ എസ്.എന്‍.ഡി.പി.യും പങ്കു ചേര്‍ന്നപ്പോള്‍ മന്ത്രസഭ വീണു എന്നു മാത്രമല്ല, ഇ.എം.എസിന്റെ പാര്‍ട്ടിക്കു തിരിച്ചു വരാനുമായില്ല. 

ഈഴവ നേതാവു കുടിയായ ആര്‍ ശങ്കര്‍ മുഖ്യമന്ത്രിയതിനു ശേഷം 1965ല്‍ വീണ്ടും വന്ന തെരെഞ്ഞെടുപ്പില്‍ ശങ്കര്‍ മല്‍സരിച്ചത് ഈഴവ മുന്നേറ്റ മേഘലയായ ആറ്റിങ്കലിലായിരുന്നു, പക്ഷെ കണക്കിനു തോറ്റു. തുടര്‍ന്ന് ചിറയന്‍കീഴ് ലോകസഭയിലേക്കും ശങ്കര്‍ തോറ്റിടത്താണ് നിലവിലെ സി.പി.എം എം.പി സമ്പത്തിന്റെ അച്ചന്‍ അനിരുദ്ധന്‍ ജയിച്ചു കേറിയത്. 

നീതിയുടെ ഭാഗത്തായിരുന്നു എസ.എന്‍.ഡി.പി എന്നതിനു മറ്റൊരു ഉദാഹരമമാണ് നിലക്കലില്‍ കുരിശു പള്ളി തീര്‍ക്കാന്‍ കൃസ്ത്യാനികള്‍ ശ്രമിച്ചപ്പോള്‍ ആര്‍.എസ്.എസ്സിന്റെയും ഹിന്ദു ഐക്യവേദിയുടേയും കുടെ ചെല്ലാതെ സമാധാന ശ്രമത്തിനു വേണ്ടി ഇടതിനോടൊപ്പം ചേര്‍ന്ന എസ്.എന്‍.ഡി.പി. ജാതി രാഷ്ട്രീയം കളിക്കാന്‍ വെള്ളാപ്പള്ളി കെട്ടിപ്പൊക്കിയ എസ്.ആര്‍പി.എന്ന ഈഴവപാര്‍ട്ടിയെ തുരത്തിയവതും അവര്‍ തന്നെ. 

കേരളത്തിനകത്ത് 1.34 കോടി ഹിന്ദുക്കളുണ്ടെന്നാണ് കണക്ക്. അതില്‍ ഏറ്റവും കുടുതല്‍ തീയ്യ സമുദായം തന്നെ. മതേതരത്വത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ സംഭാവന ചെയ്ത ഗുരുദേവനാണ് വെള്ളാപ്പള്ളിയല്ല, അവരുടെ ദൈവം. 

2012 ജൂലായ് 12ന് മൂന്നാര്‍ സമ്മേളനത്തില്‍ വെച്ച് വെള്ളാപ്പള്ളിക്കു തോന്നിയ കുബുദ്ധിയാണ് ഇന്നത്തെ മുന്നേറ്റ യാത്ര. ഭൂരിപക്ഷ വര്‍ഗീയതയുടെ കേന്ദ്രീകരണത്തിനു വേണ്ടി അദ്ദേഹം നവോദ്ധാന മുല്യങ്ങളെ കുരുതി കൊടുക്കുകയാണ്. ആര്‍.എസ്. പറയാന്‍ മടിക്കുന്നതു വരെ അദ്ദേഹം പറയുന്നു. മനുഷ്യന്റെ ജാതിയേയും മതത്തോയുമല്ല മാനവികതയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച ഗുരുദേവന്റെ മുഖ്യ ശത്രുവാണ വെള്ളാപ്പള്ളി നടേശന്‍.
-പ്രതിഭാരാജന്‍
No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.