Latest News

വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥി കനിവ് തേടുന്നു.

പടന്ന:[www.malabarflash.com] സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ പാര്‍സല്‍ വാനിടിച്ച് പുരിക്കേറ്റ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഉദാരമതികളുടെ കനിവ് തേടുന്നു.

പടന്ന മുണ്ട്യക്ക് സമീപത്തെ ആര്‍ കമലാസനന്റെയും പി.പി. പ്രീതയുടെയും മകന്‍ അമലാണ് കഴിഞ്ഞ മൂന്നു മാസമായി മംഗലാപുരം ആസ്പത്രിയില്‍ വേദന തിന്ന് കഴിയുന്നത്. 

ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി. സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ത്ഥിയായ അമലിനെ കഴിഞ്ഞ സെപ്തംബര്‍ 10 നാണ് പടന്ന മുണ്ട്യക്ക് സമീപത്ത് വാനിടിച്ചത്. വലതുകാലിലെ എല്ലുകള്‍ നുറുങ്ങി ഗുരുതര പരിക്കുകളോടെ മംഗലാപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മാസങ്ങള്‍ കഴിഞ്ഞിട്ടും രോഗം ഭേദമായില്ലെന്ന് മാത്രമല്ല വേദന കൂടി വരുന്ന അവസ്ഥയിലാണ്. 

കൂലിത്തൊഴിലാളികളായ രക്ഷിതാക്കല്‍ വാടകവീട്ടിലാണ് കഴിയുന്നത്. വിദഗ്ധ ചികില്‍സ നല്‍കി അമലിനെ ജിവിതത്തിലേക്ക് കൊണ്ടു വരുന്നതിന് നാട്ടുകാര്‍ കെ.പി. സാജു ചെയര്‍മാനും കെ.വി. രവീന്ദ്രന്‍ കണ്‍വീനറുമായി ചികില്‍സാ കമ്മിറ്റി രൂപവല്‍കരിച്ചിട്ടുണ്ട്. 

സഹായങ്ങള്‍ പടന്ന സഹകരണ ബാങ്കിന്റെ തെക്കേപ്പുറം ശാഖയില്‍ 001215 എന്ന അക്കൗണ്ട് നമ്പറില്‍ നല്‍കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍ 9747372180.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.