Latest News

ഉദുമയില്‍ പോലീസിനെ അക്രമിച്ച കേസില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഉദുമ[www.malabarflash.com]: കഴിഞ്ഞ ദിവസം നടന്ന ഉദുമ കപ്പണക്കാല്‍ തറവാട്ടിലെ വയനാട്ട്കുലവന്‍ തെയ്യംകെട്ട് ഉത്സവത്തിനെത്തിയ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ബേക്കല്‍ എസ്‌ഐ ആദംഖാന്റെ നേതൃത്വത്തിലുളള പോലീസ് സംഘത്തെ അക്രമിച്ച സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു.

ഉദുമ അച്ചേരിയിലെ പി.കെ. മനോജ് (32) ആണ് അറസ്റ്റിലായത്. പോലീസിനെ അക്രമിച്ച സംഭവത്തില്‍ മുപ്പത് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

അക്രമവുമായി ബന്ധപ്പെട്ട് പോലീസ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ഇരു വിഭാഗത്തിലുംപെട്ട 59 പേരെ ബേക്കല്‍ പോലീസ് പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തി.
സിപിഎം പ്രവര്‍ത്തകന്‍ അഭിലാഷിന്റെ പരാതിയില്‍ ബിജെപി പ്രവര്‍ത്തകരായ ശ്രീരാജ്, സമ്മര്‍, രാഗേഷ്, ഷിജിന്‍, ഹരി, ജിഷാന്ത്, അനില്‍, മധു, മനോജ് എന്നിവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

ബിജെപി പ്രവര്‍ത്തകനായ അനൂപിന്റെ പരാതിയില്‍ സിപിഎം പ്രവര്‍ത്തകരായ സന്തോഷ്, ബിനോയ്, വിശാല്‍, ദിനേശ്, ബാലകൃഷ്ണന്‍, സജിത്ത് തുടങ്ങി ഇരുപതോളം പേര്‍ക്കെതിരെയും കേസുണ്ട്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.