കോഴിക്കോട്: [www.malabarflash.com] ദേശിയ സമ്മേളനം നടത്തി കേരളം സൊമാലിയ അല്ലെന്ന് ബിജെപി തിരിച്ചറിഞ്ഞത് നന്നായെന്ന് ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് റിയാസ് പ്രതികരിച്ചത്. സമയം മുണ്ടെങ്കില്‍ എല്ലാ ബിജെപി പ്രവര്‍ത്തകരോടും കോഴിക്കോടിന്റെ പല ഭാഗങ്ങള്‍ സന്ദര്‍ശിക്കണമെന്നും എന്നിട്ട് മതേതരത്വവും ചരിത്രത്തിലെ രാജ്യസ്‌നേഹവും മനസ്സിലാക്കണമെന്നും റിയാസ് പോസ്റ്റിലൂടെ വ്യക്തമാക്കി. ഏതു ഭക്ഷണവും രുചിച്ച് നോക്കാം എന്നും ആരും പ്ലേറ്റില്‍ വന്ന് നോക്കില്ലെന്നും റിയാസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
മുമ്പ് മോദി കേരളത്തില്‍ വന്നപ്പോള്‍ കേരളത്തെ സൊമാലിയയുമായി ഉപമിച്ചിരുന്നു. എന്നാല്‍ ഇന്ന് കോഴിക്കോട് മോദി പറഞ്ഞ പ്രസംഗത്തില്‍ കേരളം ഇന്ത്യയിലെ നമ്പര്‍ വണ്‍് സംസ്ഥാനമാണെന്നും പറഞ്ഞിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment