Latest News

ചോക്ലേറ്റിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമം; കാസർകോട് സ്വദേശി പിടിയില്‍

ബെംഗളൂരു: ചോക്ലേറ്റിനുള്ളിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മലയാളി യുവാവിനെ ബെംഗളൂരു വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി.[www.malabarflash.com]

ബഹ്‌റൈനിൽനിന്ന് എത്തിയ കാസർകോട് സ്വദേശി റൗഫ് ആണ് പിടിയിലായത്. 11.83 ലക്ഷം രൂപ വിലമതിക്കുന്ന 384.1 ഗ്രാം സ്വർണം ചോക്ലേറ്റിനുള്ളിൽ ഒളിപ്പിച്ച് കേരളത്തിലെത്തിക്കാനായിരുന്നു ശ്രമം.

കസ്റ്റംസ് ഉദ്യോഗസ്ഥർ ലഗേജ് പരിശോധിക്കുന്നതിനിടെ ബാഗിനുള്ളിൽ കറുത്തനിറത്തിലുള്ള വസ്തു ശ്രദ്ധയിൽപ്പെട്ടു. പരിശോധിച്ചപ്പോൾ ചോക്ലേറ്റും ബബിൾഗമും ആണെന്ന് കണ്ടെത്തി. എന്നാൽ, സംശയം തോന്നി ചോക്ലേറ്റ് കൂടുതൽ പരിശോധിച്ചപ്പോഴാണ് സ്വർണം ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.

വിദേശത്തുനിന്ന് വരുന്നവരുടെ കൈവശം സാധാരണയായി ചോക്ലേറ്റുകൾ കാണുന്നതിനാൽ ഇവ പരിശോധിക്കില്ലെന്നാണ് സ്വർണക്കടത്തുകാർ കരുതുന്നതെന്ന് കസ്റ്റംസ് അഡീഷണൽ കമ്മിഷണർ ഹർഷവർധൻ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.