
കാഞ്ഞങ്ങാട്: നിപിന്‍ നാരായണന്റെ കാര്‍ട്ടൂണ്‍, ഭരിക്കുന്നവര്‍ക്കുനേരെ ഉയര്‍ന്ന ചോദ്യചിഹ്നമായി. വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്ന സമൂഹത്തിന്റെ നിലവിളിയാണ് നിപിന്‍ കാര്‍ട്ടൂണിലൂടെ വരച്ചുകാട്ടിയത്. കമലാഹാസന്റെ വിശ്വരൂപം സിനിമയുടെ പശ്ചാത്തലത്തിലാണ് കാര്‍ട്ടൂണ്‍ ഒരുക്കിയത്. മന്‍മോഹന്‍ സിങ്ങിനെ മുഖ്യ കഥാപാത്രമാക്കിയുള്ള സിനിമ. അതില്‍ സോണിയാഗാന്ധിയും എ.കെ.ആന്റണിയും മറ്റു കേന്ദ്ര നേതാക്കളും. മന്‍മോഹന്‍സിങ്ങിന്റെ വിവിധ രൂപങ്ങളാണ് വരച്ചുവെച്ചിട്ടുള്ളത്. പ്രധാനമന്ത്രിക്ക് സമീപത്ത് സാധാരണക്കാരന്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കിയിട്ടുമുണ്ട്. ഈ വിശ്വരൂപം കാണാനെത്തിയവരാണ് മറ്റൊരു വിഭാഗം. തിയേറ്ററിലിരുന്ന് കാണുന്നവരില്‍ കേരള മുഖ്യമന്ത്രിയും മന്ത്രിമാരുമുണ്ട്. ജയലളിത, കരുണാനിധി തുടങ്ങി തമിഴ് നേതാക്കളുമുണ്ട് കൂട്ടത്തില്‍ വി.എസ്സും പിണറായിയും സിനിമയെ കൂക്കിവിളിക്കുകയും ചെയ്യുന്നു. കാര്‍ട്ടൂണ്‍ മത്സരത്തില്‍ ഒന്നാംസ്ഥാനവും നിപിനുതന്നെയാണ്. പോസ്റ്റര്‍രചനയിലും നിപിന്‍ ഒന്നാംസ്ഥാനം നേടി. പയ്യന്നൂര്‍ കോളേജ് ബി.എ. ഇംഗ്ലീഷ് വിദ്യാര്‍ഥിയായ നിപിന്‍ വെള്ളോറ കായപൊയില്‍ സ്വദേശിയാണ്. കേരളോത്സവത്തില്‍ കഴിഞ്ഞവര്‍ഷവും ഈവര്‍ഷവും സംസ്ഥാനതല കാര്‍ട്ടൂണ്‍ ചാമ്പ്യനാണ്. കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റ് അവതരിപ്പിച്ച തെരുവുനാടക രചയിതാവുകൂടിയാണ് നിപിന്‍.
No comments:
Post a Comment