Home
Kerala
News
ഒഴിവുകള്‍ നികത്താതെ പോസ്റ്റ്മോര്‍ട്ടം സമയം കൂട്ടിയാല്‍ നടപ്പാകില്ലെന്നു ഡോക്ടര്‍മാര്‍
ഒഴിവുകള്‍ നികത്താതെ പോസ്റ്റ്മോര്‍ട്ടം സമയം കൂട്ടിയാല്‍ നടപ്പാകില്ലെന്നു ഡോക്ടര്‍മാര്‍
തൃശൂര്‍: പോസ്റ്റ്മോര്‍ട്ടം നടപടികള്‍ 24 മണിക്കൂറാക്കിയത് അഴിമതിക്കു വഴിയൊരുക്കുമെന്നു കേരള മെഡിക്കോസ് ലീഗല്‍ സൊസൈറ്റി ഭാരവാഹികള്‍ ആരോപിച്ചു. പോസ്റ്റ്മോര്‍ട്ടം സമയം വര്‍ധിപ്പിക്കുന്ന നടപടികള്‍ സ്വാഗതാര്‍ഹമാണെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ അപ്രയോഗികമാണ്. ഫോറന്‍സിക് ആക്ട് പ്രകാരം രാവിലെ ഏഴുമുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് പോസ്റ്റ്മോര്‍ട്ടം സമയം മാന്വലില്‍ പറയുന്നത്. ഇതില്‍ മാറ്റം വരുത്താന്‍ ഹൈക്കോടതി മെഡിക്കോ ലീഗല്‍ കേസുകള്‍ കൈകാര്യം ചെയ്യാന്‍ നിയോഗിച്ചിട്ടുള്ള കമ്മിറ്റി കൂടിയിട്ടുവേണം തീരുമാനിക്കാന്‍. സര്‍ക്കാര്‍ ഇതു പാലിച്ചിട്ടില്ല. സൗമ്യ, സമ്പത്ത് കേസ് അടക്കം പ്രമാദമായ നിരവധി കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളതു പോസ്റ്റ്മോര്‍ട്ടം തെളിവുകളുടെ അടിസ്ഥാനത്തിലാണ്. മൃതദേഹത്തിലുണ്ടാകുന്ന മുറിവുകളുടെ കാലപ്പഴക്കം നിശ്ചയിക്കുന്നതു മുറിവേറ്റ ഭാഗത്തെ നിറവ്യത്യാസം, വിവിധ ഘട്ടങ്ങളിലുള്ള രക്തത്തിന്റെ നിറവ്യത്യാസം എന്നിവ കണക്കാക്കിയാണ്. സൂര്യപ്രകാശത്തിന്റെ സഹായത്താല്‍ നഗ്നനേത്രങ്ങള്‍ കൊണ്ടാണ് ഇവ പരമാവധി പരിശോധിക്കുന്നത്. വൈകുന്നേരം ആറുകഴിഞ്ഞാല്‍ ഇതിനു സാധിക്കില്ല. ഇതിനു പുറമേ ഫോറന്‍സിക് വിഭാഗത്തില്‍ ആവശ്യമായ ജീവനക്കാരുടെ ഒഴിവുകള്‍ നികത്താന്‍ ഇതുവരെ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ലെന്നും സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാനത്ത് അഞ്ചു ഗവ. മെഡിക്കല്‍ കോളജുകളില്‍ 17 ഡെ പ്യൂട്ടി പോലീസ് സര്ജന്മാരും 19 അസിസ്റ്റന്റ് പോലീസ് സര്ജന്മാരുമാണുള്ളത്. 15 പോസ്റ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ജോലിയില്‍ പ്രവേശിക്കാന്‍ ആളില്ലാത്തതാണ് പോസ്റ്റുകള്‍ നികത്താന്‍ കഴിയാത്തതിന്റെ കാരണം. പിന്നെങ്ങനെ സര്‍ക്കാരിന്റെ പ്രഖ്യാപനം യാഥാര്ഥ്യമാകുമെന്നതാണു മനസിലാകാത്തതെന്നും ഭാരവാഹികളായ ഡോ. ഹിതേഷ് ശങ്കര്‍, ഡോ. സഞ്ജയ് എന്നിവര്‍ പറഞ്ഞു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...
-
ചണ്ഡീഗഡ്: വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഭർത്താവിന്റെ പണം അടിച്ചുമാറ്റി ഭാര്യ മുങ്ങി. ഹരിയാനയിലെ ജിന...
-
യുവതാരങ്ങളെ വച്ച് സിനിമയൊരുക്കി ശ്രദ്ധേയനായ സംവിധായകന് വി.കെ.പ്രകാശ് മമ്മൂട്ടിയെ നായകനാക്കി ചിത്രമൊരുക്കുന്നു. മമ്മൂട്ടി വക്കീൽ വേഷത്തില...
-
കാക്കനാട്: 369 മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ ഇഷ്ട നമ്പറാണ്. പുതിയ വാഹനം വാങ്ങുമ്പോള്‍ അദ്ദേഹം എത്ര പണം കൊടുത്തും ഈ നമ്പര...
-
പയ്യന്നൂര്‍: മക്കളെ ഭര്‍തൃ മാതാവിനൊപ്പം ഉറക്കി കിടത്തി 25 കാരനായ കാമുകനൊപ്പം കാറില്‍ ചുറ്റിക്കറങ്ങിയ 33 കാരിയെ പോലീസ് പിടികൂടി. പാണപ്പുഴ...

No comments:
Post a Comment