കാഞ്ഞങ്ങാട് :സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന് കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടത്തിയ സിറ്റിംഗില്‍ 250 അപേക്ഷകള്‍ പരിഗണിച്ചു. അര്‍ഹരായവര്‍ക്ക് ഒരു യൂണിറ്റിന് പരമാവധി 75000 രൂപ വരെയാണ് കടാശ്വാസം അനുവദിക്കുക. ഫിഷറീസ് സഹകരണ വകുപ്പുകള്‍ സംയുക്തമായി പരിശോധിച്ചാണ് കടാശ്വാസം അനുവദിക്കുന്നത്. സിറ്റിംഗില്‍ കമ്മീഷനംഗങ്ങളായ ആര്.ഗംഗാധരന്,കെ.വി.ഖാലിദ് മാസ്റ്റര്‍,കൂട്ടായി ബഷീര്‍, കമ്മീഷന് സെക്രട്ടറി ബി.വി. സത്യനാരായണ ഭട്ട് എന്നിവര്‍ പങ്കെടുത്തു. കടാശ്വാസത്തിന് അര്‍ഹരായവരുടെ പട്ടിക സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഇതുവരെ സംസ്ഥാനത്ത് 50,000 മത്സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസ ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്ന് സെക്രട്ടറി പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment