മൈസൂര്‍: വീടിന് തീപിടിച്ചതിനെ തുടര്‍ന്ന് പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികളടക്കം കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
മൈസൂര്‍ ഉദയഗിരി അസീസ് സേട്ട് നഗറിലെ ബീഡി കോളനിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു ദുരന്തം.
മുഹമ്മദ് അമീര്‍ ജാന്‍ (70), മൂത്തമകള്‍ റിസ്വാന ബാനു (38), ഇവരുടെ മക്കളായ അര്‍ബിയ ഫാത്തിമ (എട്ട്), മുഹമ്മദ് അര്‍ഹാന്‍ (രണ്ട്), അമീര്‍ ജാന്‍െറ മൂന്നാമത്തെ മകള്‍ (പര്‍വീന്‍ താജ്) എന്നിവരാണ് മരിച്ചത്. അമീര്‍ ജാന്‍െറ ഭാര്യ അഫ്രോസ് ബീഗം, ഇളയമകള്‍ രേഷ്മ അഞ്ജും, ചെറുമകന്‍ മുഹമ്മദ് യാസീന്‍ എന്നിവര്‍ ഗുരുതര പൊള്ളലേറ്റ് മൈസൂര്‍ കെ.ആര്‍. ആശുപത്രിയില്‍ ചികിത്സയിലാണ്.
സ്ഫോടനം ഉണ്ടാകുമ്പോള്‍ വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. സംഭവത്തിന് പിന്നില്‍ അട്ടിമറി സംശയിച്ച് പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം അമീര്‍ ജാനും പരിസരവാസിയും തമ്മില്‍ പണമിടപാട് സംബന്ധിച്ച് തര്‍ക്കമുണ്ടായത് സംശയത്തിനിടയാക്കിയിട്ടുണ്ട്. നാട്ടുവൈദ്യന്‍ കൂടിയായ അമീര്‍ജാനില്‍നിന്ന് മരുന്നുവാങ്ങിയതു സംബന്ധിച്ചാണ് തര്‍ക്കമുണ്ടായത്. ഇതത്തേുടര്‍ന്ന് ബംഗളൂരു ഫോറന്‍സിക് സയന്‍സ് ലാബില്‍നിന്ന് വിദഗ്ധരെത്തി പരിശോധിച്ച ശേഷമാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്. വൈകുന്നേരം ബഡാ മകാന്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കം നടത്തി.

വീട്ടില്‍ സൂക്ഷിച്ച രണ്ട് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
തന്‍വീര്‍ സേട്ട് എം.എല്‍.എ, സിറ്റി പൊലീസ് കമീഷണര്‍ കെ.എല്‍. സുധീര്‍, ഡി.സി.പിമാരായ ശാന്തനു സിന്‍ഹ, കെ.പി. ഭീമയ്യ തുടങ്ങിയവര്‍ അപകടത്തിനിരയായവരെ സന്ദര്‍ശിച്ചു.
തന്‍വീര്‍ സേട്ട് എം.എല്‍.എ, സിറ്റി പൊലീസ് കമീഷണര്‍ കെ.എല്‍. സുധീര്‍, ഡി.സി.പിമാരായ ശാന്തനു സിന്‍ഹ, കെ.പി. ഭീമയ്യ തുടങ്ങിയവര്‍ അപകടത്തിനിരയായവരെ സന്ദര്‍ശിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Five persons were charred alive after their house located in Bidi Colony here caught fire early morning on Friday April 12.
The deceased are Amir Jan (80), Farmeen (30), Rizwan (31), Arbia (5) and Aron (2). Reshma, Afroze, and Yaseen Pasha suffered grievous injuries and are being treated in a hospital.
No comments:
Post a Comment