Latest News

പരിയാരം വിഷയത്തില്‍ ഭിന്നതയില്ലെന്ന് ചെന്നിത്തല


കാസര്‍കോട്: പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്ന വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ഭിന്നതയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രമേശിന്റെ അഭിപ്രായത്തെ തള്ളി കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു.
പരിയാരം വിഷയത്തില്‍ മന്ത്രിസഭ സ്വീകരിച്ച നിലപാട് മരവിപ്പിക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ല. മന്ത്രിസഭാ തീരുമാനം മാറ്റാന്‍ പറയാന്‍ തനിക്ക് അധികാരമില്ല. ഇക്കാര്യത്തില്‍ എം.വി.രാഘവന്റെ അഭിപ്രായം കൂടി പരിഗണിക്കണമെന്ന് മാത്രമാണ് താന്‍ ആവശ്യപ്പെട്ടതെന്നും രമേശ് ചെന്നിത്തല കാസര്‍കോട്ട് പറഞ്ഞു.
പരിയാരം ഏറ്റെടുക്കുന്ന നടപടിയില്‍ നിന്നു സര്‍ക്കാര്‍ പിന്നോട്ടുപോയിട്ടില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എം.വി.ആറിനെ സന്ദര്‍ശിച്ചതിന് ശേഷം പരിയാരം ഏറ്റെടുക്കുന്ന നടപടി നിര്‍ത്തിവയ്ക്കുമെന്ന് രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.