പള്ളിക്കര വെമ്പിള്ളി പൈലിമുക്കില് ചേലക്കാട്ടുകുടി റെജീഷിന്റെയും ലിന്‍സിയുടെയും മകളാണ് ഗായത്രി. രോഗബാധയെ തുടര്‍ന്നാണ് കരള്‍ മാറ്റിവെയ്ക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.
പുറമ്പോക്കില്‍ താമസിക്കുന്ന ദരിദ്രകുടുംബത്തിന് ഇതിനുള്ള പണം കണ്ടെത്താന്‍ കഴിയുമായിരുന്നില്ല. ഗായത്രിയുടെ അവസ്ഥയെക്കുറിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയും ഫെയ്സ്ബുക്ക് കൂട്ടായ്മയും വ്യാപകമായ പ്രചരണം നടത്തുകയും ചെയ്തതിലൂടെ വിദേശത്തുനിന്നടക്കം സംഭാവനകള്‍ ഒഴുകിയെത്തി. ഗായത്രിയുടെ ചികിത്സയ്ക്കായി തുടങ്ങിയ അക്കൗണ്ടില്‍ 60 ലക്ഷം രൂപയോളം എത്തിക്കഴിഞ്ഞു.
റെജീഷിന്റെ അമ്മ ഓമനയാണ് ഗായത്രിക്ക് കരള്‍ നല്‍കിയത്.
ശസ്ത്രക്രിയയ്ക്ക് പ്രാര്‍ഥനയും പിന്തുണയും നേര്‍ന്നുകൊണ്ട് അനേകം പേര് റെജീഷിന്റെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment