Latest News

ദുബൈയില്‍ പാലത്തില്‍ നിന്നും ചാടി ഇന്ത്യക്കാരന്റെ ആത്മഹത്യാശ്രമം

 Gulf, Dubai, Suicide attempt, Indian, Bridge, Sheikh Sayed Road
ദുബൈ: ശെയ്ഖ് സയദ് റോഡിലെ പാലത്തില്‍ നിന്നും ചാടി ഇന്ത്യക്കാരന്റെ ആത്മഹത്യാശ്രമം. ദുബൈയിലെ സര്‍ക്കാര്‍ സര്‍വീസിലെ ഉദ്യോഗസ്ഥനാണ് പാലത്തില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായ പരിക്കുകളോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

തിരക്കുള്ള റോഡില്‍ വീണ ഉദ്യോഗസ്ഥനെ ആശുപത്രിയിലേയ്ക്ക് മാറ്റാനായി പോലീസ് ഗതാഗതം സ്തംഭിപ്പിച്ചു. തുടര്‍ന്ന് ഹെലികോപ്റ്ററിലാണ് യുവാവിനെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ഇയാള്‍ നാളുകളായി വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് ദുബൈ സിഐഡി ചീഫ് ബ്രിഗേഡിയര്‍ ഖലീല്‍ അല്‍ മന്‍സൂരി അറിയിച്ചു.

Keywords: Gulf, Dubai, Suicide attempt, Indian, Bridge, Sheikh Sayed Road

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.