Latest News

കര്‍ണാടകയില്‍ നിന്നു ബസില്‍ കടത്തിയ ലഹരിവസ്തുക്കള്‍ പിടിച്ചു

മട്ടന്നൂര്‍: കര്‍ണാടകയില്‍ നിന്നു ബസില്‍ കൊണ്ടുവരികയായിരുന്ന ലഹരിവസ്തുക്കള്‍ പോലീസ് പിടികൂടി. ചൊവ്വാഴ്ച രാത്രി മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്. വീരാജ്‌പേട്ടയില്‍ നിന്നും കവറിലാക്കി കൊണ്ടുവരികയായിരുന്ന 600 പായ്ക്ക് ലഹരിവസ്തുക്കളാണ് പിടികൂടിയത്. ഹാന്‍സ്, മധു എന്നീ ലഹരി വസ്തുക്കളാണ് പിടികൂടിയത്. ബസില്‍ നിന്നും ലഹരിവസ്തുക്കള്‍ അടങ്ങുന്ന കവര്‍ എടുത്ത് മട്ടന്നൂര്‍ ബസ്സ്റ്റാന്‍ഡില്‍ ഇറങ്ങുന്നതിനിടെ കൂത്തുപറമ്പ് പഴയനിരത്ത് സ്വദേശിയായ ഹാഷിമിനെ (34) എസ്‌ഐ കെ.വി. പ്രമോദനും സംഘവും പിടികൂടുകയായിരുന്നു.

ചിറ്റാരിപ്പറമ്പിലേക്ക് വില്‍പനയ്ക്കായി കൊണ്ടുപോകുന്ന ലഹരിവസ്തുക്കളാണെന്നു ഹാഷിം പോലീസിനോടു പറഞ്ഞു. കര്‍ണാടകയില്‍ നിന്നു വ്യാപകമായി ലഹരിവസ്തുക്കള്‍ കേരളത്തിലേക്കു കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുന്നതിനിടെയാണ് യുവാവ് പിടിയിലായത്. കര്‍ണാടകയില്‍ നിന്നു വരുന്ന വാഹനങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് പോലീസ് അറിയിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.