Latest News

സീതി സാഹിബിന്റെ മാതൃക പിന്‍പറ്റണം: ചെര്‍ക്കളം


കാസര്‍കോട്: മുന്‍ സ്പീക്കര്‍ സീതി സാഹിബിന്റെ പ്രവര്‍ത്തനം ജീവിതത്തില്‍ ഉള്‍ക്കൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ ഓരോ ലീഗ് പ്രവര്‍ത്തകനും തയ്യാറാകണമെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള പ്രസ്താവിച്ചു.
കാസര്‍കോട് മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹോട്ടല്‍ സിറ്റി ടവറില്‍ സംഘടിപ്പിച്ച സീതി സാഹിബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെര്‍ക്കളം. ഉന്നത കുടുംബത്തില്‍ ജനിച്ച് നല്ല സാമ്പത്തിക ശേഷിയുണ്ടായിരുന്ന സീതി സാഹിബ് ലാളിത്യജീവിതമാണ് നയിച്ചത്. എം.എസ്.എഫിനും സ്വതന്ത്ര തൊഴിലാളി യൂണിയനും രൂപം നല്‍കിയ സീതി സാഹിബ് മുസ്‌ലിംലീഗിന്റെ മുഖപത്രമായ ചന്ദ്രികക്ക് ആദ്യ വിത്ത് പാകാന്‍ മുന്നോട്ടുവന്നു. ജനങ്ങള്‍ക്കുവേണ്ടി ജീവിച്ച സീതി സാഹിബ് നിരവധി നേട്ടങ്ങള്‍ സമൂഹത്തിന് ഉണ്ടാക്കിക്കൊടുക്കാന്‍ സാധിച്ചിട്ടുണ്ട്. ചെര്‍ക്കളം പറഞ്ഞു.
കാസര്‍കോട് സാഹിത്യവേദി പ്രസിഡണ്ട് റഹ്മാന്‍ തായലങ്ങാടി അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡണ്ട് ഹമീദ് ബെദിര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇബ്രാഹിം ബേര്‍ക്ക സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി.അഹമ്മദലി, എസ്.ടി.യു. സംസ്ഥാന വൈസ് പ്രസിഡണ്ട് എ. അബ്ദുല്‍ റഹ്മാന്‍, മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി.ഇ.അബ്ദുള്ള, മുസ്‌ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എ.എ. ജലീല്‍, വൈസ് പ്രസിഡണ്ട് ഇ.അബൂബക്കര്‍ ഹാജി, യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, ബി.കെ.അബ്ദുസമദ്, ഹാഷിം കടവത്ത്, ബി.എം.എ. ഖാദര്‍, ഇ.ആര്‍.ഹമീദ് ആദൂര്‍, അഡ്വ. വി.എം. മുനീര്‍, മുഹമ്മദ്കുഞ്ഞി ഹിദായത്ത് നഗര്‍, മമ്മു ചാല, ഇ.അബ്ദുല്‍ റഹ്മാന്‍കുഞ്ഞു, ബി.ടി.അബ്ദുല്ലക്കുഞ്ഞി, സുലൈമാന്‍ ചൗക്കി, ഖലീല്‍ സിലോണ്‍, റഫീഖ് കേളോട്ട്, ഹാരിസ് പട്ട്‌ള, നൗഷാദ് മീലാദ് സംബന്ധിച്ചു. ഹാഷിം അരിയില്‍ പ്രാര്‍ത്ഥന നടത്തി. 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.