Latest News

അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനം: കാന്തപുരം ചെച്‌നിയയിലെത്തി


ഗ്രോസ്‌നി: ചെച്‌നിയന്‍ തലസ്ഥാനമായ ഗ്രോസ്‌നിയയില്‍ നടക്കുന്ന ദ്വിദിന അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനത്തില്‍ സംബന്ധിക്കാനായി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ചെച്‌നിയയിലെത്തി. ദ. ചെച്‌നിയന്‍ പ്രസിഡന്റ് റമസാന്‍ ഖദിറോവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ‘മതം സമാധാനത്തിന്’ എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുന്നത്.

കാരന്തൂര്‍ മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, വൈസ് ചാന്‍സിലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി എന്നിവരും കാന്തപുരത്തെ അനുഗമിക്കുന്നുണ്ട്‌


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.