Latest News

ഓട്ടോ തടഞ്ഞ് എട്ടംഗ സംഘം യുവാക്കളെ അക്രമിച്ച് 1,40,000 രൂപ കവര്‍ന്നു

ചെറുവത്തൂര്‍ : ഓട്ടോറിക്ഷ തടഞ്ഞ് നിര്‍ത്തി കാറിലെത്തിയ എട്ടംഗസംഘം യുവാക്കളെ അക്രമിച്ച് 1,40,000 രൂപ കവര്‍ന്നു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ പടന്ന കാന്തലോട്ട് വെച്ചാണ് സംഭവം. 

അക്രമത്തില്‍ പരിക്കേറ്റ പടന്ന കൈപ്പാട് സ്വദേശി യു എം അബ്ദുല്‍ കലാം, റിക്ഷാ ഡ്രൈവര്‍ ഫസലുദ്ദിന്‍ എന്നിവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

രണ്ടു കാറുകളിലായി എത്തിയ എട്ടംഗ സംഘമാണ് അക്രമിച്ച് തങ്ങളുടെ കൈയ്യിലുണ്ടായിരുന്ന 1,40,000 രൂപ തട്ടിയെടുത്തെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്. പഴയവീട് വിലക്ക് വാങ്ങി അതു പൊളിച്ച് സാധനസാമഗ്രികള്‍ വില്‍പ്പന നടത്തുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളാണ് അബ്ദുല്‍കലാം. 

ഇതുമായി ബന്ധപ്പെട്ട് ഒരാളില്‍ നിന്ന് പണമായി സുഹൃത്തായ ഫസലുദ്ദിന്റെ ഓട്ടോറിക്ഷയില്‍ മടങ്ങുകയായിരുന്നു അബ്ദുല്‍ കലാം. പടന്നയില്‍ എത്തിയപ്പോള്‍ അവിടെ ഒരു കടവരാന്തയില്‍ കുറേയാളുകള്‍ ഐ പി എല്‍ ക്രിക്കറ്റ് മത്സരം കാണുന്നുണ്ടായിരുന്നു. ഓട്ടോറിക്ഷ നിര്‍ത്തി ക്രിക്കറ്റ് കാണുന്നതിനിടയില്‍ ചിലര്‍ ഇവരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പിന്നീട് രണ്ടു കാറുകളിലായി എത്തിയ സംഘം ഓട്ടോ തടഞ്ഞ് അക്രമിച്ച് പണം കവരുകയായിരുന്നു. 

ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.