Latest News

പെരിയ സൗഹൃദ വേദിയുടെ ജൂണിലെ നിലാമഴ നവ്യാനുഭൂതി പകര്‍ന്നു

മാധ്യമപ്രവര്‍ത്തകന്‍ സാദിഖ് കാവിലിന് വി.എ.നാരായണന്‍ നായര്‍ അവാര്‍ഡ് സമ്മാനിക്കുന്നു
ദുബായ്: കാസര്‍കോട് പെരിയ സ്വദേശികളുടെ യുഎഇയിലെ കൂട്ടായമയായ പെരിയ സൗഹൃദവേദിയുടെ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന ജൂണിലെ നിലാമഴ നൃത്ത-സംഗീത പരിപാടി കനത്ത ചൂടില്‍ നവ്യാനുഭവമായി.

സാംസ്‌കാരിക സമ്മേളനം പുല്ലൂര്‍-പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. പെരിയ സൗഹൃദവേദി പ്രസിഡന്റ് തമ്പാന്‍ നായര്‍ അധ്യക്ഷത വഹിച്ചു. 

മാധ്യമപ്രവര്‍ത്തകരായ സാദിഖ് കാവില്‍(മലയാള മനോരമ), ഷാബു കിളിത്തട്ടില്‍(ഹിറ്റ് 96.7 എഫ്എം) എന്നിവരെയും അഡ്വ..ഹാഷിക്, വിദ്യാര്‍ഥിനികളായ കീര്‍ത്തി രാജ്, മിഥുന മുരളീധരന്‍, യുഎഇയില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയ പെരിയക്കാരായ പ്രവാസികളെയും അവാര്‍ഡ് നല്‍കി ആദരിച്ചു. 

വി.എ.നാരായണന്‍ നായര്‍, ബി.എ.മഹമൂദ്, വി.കെ.വേണുഗോപാലന്‍, ടിങ്കു എന്നിവര്‍ പ്രസംഗിച്ചു. ബാലകൃഷ്ണന്‍ പെരിയ ചടങ്ങ് നിയന്ത്രിച്ചു. 
അഫ്‌സല്‍, ജ്യോത്സ്‌ന എന്നിവര്‍ അണിനിരന്ന ഗാനമേളയുമുണ്ടായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.