Latest News

ടോംസണ്‍ ജോസ് കാസര്‍കോട് എസ്.പി

കാസര്‍കോട്: ജില്ലാ പൊലീസ് ചീഫ് എസ്. സുരേന്ദ്രനെ കൊല്ലം റൂറലിലേക്ക് മാറ്റി. ആലപ്പുഴ എസ്.പിയായിരുന്ന ടോംസണ്‍ ജോസാണ് പുതിയ കാസര്‍കോട് എസ്.പി. ടോംസണ്‍ ഒരാഴ്ചക്കകം കാസര്‍കോട്ട് ചുമതലയേല്‍ക്കും.

അതിനിടെ ജില്ലയില്‍ ക്രമസാധാനം പുനസ്ഥാപിക്കുന്നതിലും ഹര്‍ത്താല്‍ അടക്കമുള്ള സ്ഥിരം പരിപാടികള്‍ ഒഴിവാക്കുന്നതിലും പ്രധാന പങ്കുവഹിച്ച ജില്ലാ പൊലീസ് മേധാവി എസ്. സുരേന്ദ്രന് ആരോപണ വിധേയനായി സ്ഥലം മാറ്റംലഭിച്ചതില്‍ പലര്‍ക്കും ആശ്ചര്യം.
ജില്ലയില്‍ വ്യാപകമായി റസിഡന്‍സ് അസോസിയേഷനുകള്‍ രുപീകരിച്ചും സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടി പൊന്‍പുലരി അടക്കമുള്ള പരിപാടികള്‍ സംഘടിപ്പിച്ചും സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ പ്രശംസിക്കപ്പെട്ടിരുന്നു.
കാസര്‍കോട്ടെ വര്‍ഗീയ സംഘര്‍ഷങ്ങളുടെ വേര് അറുത്തുമാറ്റുമെന്ന് പ്രഖ്യാപിച്ചാണ് അദ്ദേഹം റസിഡന്‍സ് അസോസിയേഷനുകള്‍ക്ക് തുടക്കം കുറിച്ചത്. അതിന്റെ ഉദഘാടനത്തിന് ആഭ്യന്തരമന്ത്രിയെ തന്നെ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു.
പ്രശ്‌ന ബാധിത മേഖലകളില്‍ പൊലീസിന് എത്തിപ്പെടാനുള്ള കാലതാമസംപരിഹരിക്കുന്നതിനായി എസ്.പിയുടെ അടുത്ത ശ്രമം. എല്ലായിടത്തും ബൈക്കില്‍ സദാനേരവും റോന്ത് ചുറ്റുന്ന രണ്ടു വീതം പൊലീസുകാരെ നിയമിച്ചുകൊണ്ടാണ് ആ പ്രശ്‌നം പരിഹരിച്ചത്. എസ്.പിയുടെ കീഴില്‍ നിയോഗിക്കപ്പെട്ട ഷാഡോ പൊലീസിന്റെ പ്രവര്‍ത്തനവും കുറ്റകൃത്യങ്ങള്‍ തടയുന്നതിന് സഹായകമായി.
പൊന്‍പുലരിയുടെ ഭാഗമായി ഒരു മാസം മുമ്പ് മായിപ്പാടി ഡയറ്റില്‍ സംഘടിപ്പിച്ച പരിപാടികളും പ്രശംസനീയമായി.
കാസര്‍കോട് പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പാരിതോഷികമായെന്നോണമാണ് ഏതാനും മാസം മുമ്പ് അഞ്ച് ടവേര കാറുകളും 50 ബൈക്കുകളും അനുവദിച്ച് കിട്ടിയത്. കാസര്‍കോട് പൊലീസിന് അംഗബലം പോരെന്നും ആവശ്യത്തിന് വാഹനങ്ങളില്ലെന്നുമുള്ള പതിവ് പരാധീനതകള്‍ക്കിടയിലാണ് എസ്. സുരേന്ദ്രന്‍ തന്റെ ഇടപെടലുകളിലൂടെ വാഹങ്ങളും അംഗബലവും നേടിയെടുത്തത്.
ഇതിനിടയിലാണ് പൊടുന്നനെ സുരേന്ദ്രന് സ്ഥലംമാറ്റമുണ്ടായത്. ആരോപണവിധേയനായാണ് എസ്.പിയുടെ മാറ്റമെന്ന വാര്‍ത്ത അദ്ദേഹത്തെ അറിയുന്നവര്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നില്ല.
ഉമാ ബഹ്‌റയെ ആലപ്പുഴ എസ്.പിയായും കൊല്ലം റൂറല്‍ എസ്.പിയായിരുന്ന കെ.കെ. ബാലചന്ദ്രനെ വയനാട് എസ്.പിയായും നിയമിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.