Latest News

ആത്മീയ സദസ്സുകള്‍ മന:സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം: കുറാ തങ്ങള്‍


പുത്തിഗെ: ആത്മീയ സദസ്സുകള്‍ മനുഷ്യര്‍ നേരിടുന്ന മാനസിക സംഘര്‍ഷങ്ങള്‍ക്ക് പരിഹാര കേന്ദ്രങ്ങളാണെന്ന് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ പറഞ്ഞു. ഭൗതിക ജീവിതത്തിനിടയില്‍ ആത്മീയത കൈമുതലാക്കി ജീവിതം സമ്പുഷ്ടമാക്കാന്‍ സത്യ വിശ്വാസികള്‍ക്കാകണമെന്നും തങ്ങള്‍ ഓര്‍മ്മപ്പെടുത്തി.

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഏഴാം ഉരൂസ് മുബാറക്കിന്റെ ഭാഗമായി സംഘടിപ്പിച്ച ഖത്മുല്‍ ഖുര്‍ആന്‍ ദുആ സംഗമത്തില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. വിദ്യാര്‍ത്ഥികളും സ്ത്രീകളുമടക്കം ആയിരങ്ങള്‍ പാരായണം ചെയ്ത ആയിരത്തോളം ഖത്മുകള്‍ ഹദ്‌യ ചെയ്ത് പ്രാര്‍ത്ഥന നടത്തി.

സി അബ്ദുല്ല മുസ്ല്യാര്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്രാഹീം അല്‍ ഹാദി സഖാഫി ചൂരി, സയ്യിദ് ഹബീബ് അല്‍ അഹ്ദല്‍ പാഴൂര്‍, ബെള്ളിപ്പാടി ഉസ്താദ്, അബ്ദുസ്സലാം മുസ്ല്യാര്‍ ശാര്‍ജ, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.