ആത്മഹത്യക്ക് ഐസ്ക്രീം പാര്‍ലര്‍ കേസുമായി ബന്ധമുണ്ടെന്ന ആരോപണം ശരിവയ്ക്കാന്‍ മതിയായ തെളിവുകളൊന്നും ഇതുവരെ സമര്‍പ്പിക്കപ്പെട്ടിട്ടില്ലെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ടി ആസിഫലി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
കേസില്‍ തുടരന്വേഷണം നിരസിച്ച കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനും പേരാമ്പ്ര സ്വദേശിയുമായ എന്‍ കെ അബ്ദുല്‍ അസീസ് നല്കിയ ഹരജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം.
വിശദമായ അന്വേഷണത്തെ തുടര്‍ന്ന് ആത്മഹത്യയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന് സ്ഥിരീകരിക്കുകയും റിപോര്‍ട്ട് മജിസ്ട്രേറ്റ് കോടതിക്ക് സമര്‍പ്പിക്കുകയും ചെയ്തു.
12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുതിയ ആരോപണവുമായി കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ ഹരജിക്കാരന് സമീപിച്ചത്. പരാതി നടക്കാവ് പോലിസിന് കൈമാറിയെങ്കിലും തെളിവുകള്‍ നല്‍കാതെ ഹരജിക്കാരന് വിട്ടുനിന്നു. തുടര്‍ന്നാണ് തുടരന്വേഷണം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഹരജി തള്ളിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment