Latest News

ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ലൈക്ക് ചെയ്തതിന് അറസ്റ്റിലായ റിനുവിന്റെ ആല്‍ബം യൂട്യൂബില്‍ തകര്‍ക്കുന്നു

ശിവസേനാ തലവന്‍ ബാല്‍ താക്കറെക്കെതിരെയുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ലൈക്ക് ചെയ്തതിന് മുംബൈ പോലീസ് അറസ്റ്റ് ചെയ്ത മുംബൈ മലയാളിയായ റിനു ശ്രീനിവാസന്‍ ഇപ്പോള്‍ ഗായികയാണ്. ഗായികയായതും ഫെയ്‌സ്ബുക്കിലൂടെ തന്നെ.

ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കളുടെ കൂട്ടായ്മയിലൂടെയാണ് റീനു ഗായികയായത്. ഇവരുടെ സംഗീത ആല്‍ബമാണ് ഇപ്പോള്‍ സോഷ്യല്‍നെറ്റ് വര്‍ക് സൈറ്റുകളില്‍ ചര്‍ച്ചാവിഷയം.
ലോകം കീഴടക്കിയ സന്തോഷത്തിലാണ് റിനു അടക്കമുള്ള മലയാളി യുവാക്കളുടെ സംഘം. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് ഇവര്‍ രൂപംകൊടുത്ത വണ്‍റൂഫ് എന്ന ബാന്‍ഡ് പുറത്തിറക്കിയ ആല്‍ബം കഴിഞ്ഞ ദിവസമാണ് യൂട്യൂബിലൂടെ പുറത്തു വിട്ടത്. ദിവസങ്ങള്‍ക്കകം പാട്ട് യൂട്യൂബില്‍ ഹിററായി. റിനു ശ്രീനിവാസനൊപ്പെ സുമിത് മേനോനാണ് പാടിയത്.

അറസ്റ്റും ബഹളവുമൊക്കെ ആയെങ്കിലും അതേ ഫെയ്‌സ്ബുക്ക് തന്നെ ഗായികയാക്കിയതിന്റെ സന്തോഷത്തിലാണ് റിനുവിപ്പോള്‍. മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായി മൂന്നുപാട്ടുകളാണ് വണ്‍റൂഫ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ ഫെയ്‌സ് ബുക്ക് മാനിയ എന്ന തമിഴ്പാട്ടാണ് യൂട്യൂബിലൂടെ റിലീസ് ചെയ്തത്. ഫെയ്‌സ്ബുക്ക് ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നാണ് ഇവര്‍ പാട്ടിലൂടെ അവതരിപ്പിക്കുന്നത്.

ഹിന്ദി ഗാനത്തിന്റെ ചിത്രീകരണം മുഴുവനായും പൂര്‍ത്തിയായി കഴിഞ്ഞു. സണ്‍റൈസേഴ്‌സ് എന്നു തുടങ്ങുന്ന ഗാനം പാടിയതും അഭിനയിച്ചതും വിഷ്ണുവാണ്. മലയാള ഗാനവും ഉടന്‍ പുറത്തിറങ്ങും. വിഷ്ണുവും സുമിതും ഗീരീഷും ചേര്‍ന്നാണ് മെല്ലെ മെല്ലെ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്.രണ്ടു മാസത്തിനുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി മലയാള ആല്‍ബവും പുറത്തിറങ്ങും.

ഗിറ്റാറിസ്റ്റ് സരോഷ് കാര്യാടനാണ് നിര്‍മ്മാതാവ്. കൂടാതെ ഹിപ്പോപ്പ് ശൈലിയില്‍ ഒരു മലയാളം പാട്ടുകൂടി പുറത്തിറക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ട ്.ബലാല്‍സംഗം ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോള്‍ ഉണ്ടാകുന്ന തിക്തനുഭവങ്ങ ളാണ് ഇവര്‍ ഹിപ്പോപ്പ് ശൈലിയില്‍ അവതരിപ്പിക്കുക. ആദ്യ പാട്ടിനു പുറമേ പുറത്തിറങ്ങാനിരിക്കുന്ന പാട്ടുകളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിക്കുമെന്ന കണക്കൂകൂട്ടലിലാണ് ഈ ഫെയ്‌സ്ബുക്ക് ബാന്‍ഡ് വണ്‍റൂഫ്.

ആല്‍ബം കാണാം.... 

(കടപ്പാട്: മനോരമ & സുമിത്ത് മേനോന്‍)
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.