ബംഗളൂരു: ബംഗളൂരു സ്‌ഫോടന പരമ്പരക്കേസുമായി ബന്ധപ്പെട്ട ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈകോടതി 31ലേക്ക് മാറ്റി. പ്രോസിക്യൂഷന്‍ വാദങ്ങള്‍ക്കെതിരെ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്ന മഅദനിയുടെ അഭിഭാഷകരുടെ അപേക്ഷയെ തുടര്‍ന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്.
മഅദനി സ്ഥിരം കുറ്റവാളിയാണെന്നും ബംഗളൂരു സ്‌ഫോടന പരമ്പരയിലെ ഒമ്പത് കേസുള്‍പെടെ 57 കേസുകളില്‍ പ്രതിയാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. കൂടാതെ പാക്, ബംഗ്‌ളാദേശ് തീവ്രവാദികളുമായി ബന്ധമുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. മതപുരോഹിതനാണെങ്കിലും മതങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കുന്ന പ്രസംഗങ്ങള്‍ നടത്തുന്നു. രാജ്യത്തിനെതിരെ യുദ്ധം ചെയ്യാനാഹ്വാനം നല്‍കുന്നുവെന്നും പ്രോസിക്യുഷന്‍ ആരോപിച്ചു.
സാധാരണ ആളുകള്‍ക്കുണ്ടാവുന്ന അസുഖങ്ങളേ മഅദനിക്കുള്ളുവെന്നും ചികിത്സക്കായി ജാമ്യം അനുവദിക്കേണ്ട കാര്യമില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ജയലില്‍ ചികിത്സാ സൗകര്യമുണ്ട്. കൂടുതല്‍ ആവശ്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നടത്താം. ഹരജിക്കൊപ്പം സമര്‍പ്പിച്ച രോഗ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ സത്യമല്ല. സൗഖ്യ ആശുപത്രിയുമായുള്ള ബന്ധത്തിന്റെ പുറത്തുണ്ടാക്കിയ റിപ്പോര്‍ട്ടാണത്. സ്വകാര്യ ആശുപത്രി ചെലവ് സര്‍ക്കാറിന് ബാധ്യതയാണെന്നും സുരക്ഷാ പ്രശ്‌നമുണ്ടാക്കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
അതേസമയം, പ്രോസിക്യൂഷന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റിദ്ധാരണാജനകമാണെന്നും ചാര്‍ജ് ഷീറ്റില്‍ പറയാത്ത കാര്യങ്ങളാണ് ആരോപിച്ചതെന്നും മഅദനിയുടെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. വിദഗ്ദ ചികിത്സക്ക് സമയം അനുവദിക്കണമെന്നാവശ്യവുമായാണ് മഅദനി ജാമ്യാപേക്ഷ നല്‍കിയത്.
ബി ജെ പി സര്‍ക്കാറിനു പകരം കോണ്‍ഗ്രസ് അധികാരത്തിലെത്തിയത് മഅദനിക്ക് ജാമ്യം ലഭിക്കല്‍ എളുപ്പമാകുമെന്ന പ്രതീക്ഷയിലായിരുന്നു മഅദനിയും കുടുംബാംഗങ്ങളും.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment