Latest News

വാഹനങ്ങളിലെ എക്‌സ്ട്രാ ലൈറ്റുകള്‍ക്ക് ഇനിപിടിവീഴും

ആലപ്പുഴ: മോട്ടോര്‍ വാഹന നിയമപ്രകാരം അനുവദനീയമല്ലാത്ത ലൈറ്റുകള്‍ ഘടിപ്പിച്ചിരിക്കുന്ന വാഹനങ്ങള്‍ക്ക് പിടിവീഴും. ഇത്തരം വാഹനങ്ങളെ പിടികൂടുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് രാത്രികാലപരിശോധന ആരംഭിക്കുന്നു. അടുത്ത 16 വരെയാണ് രാത്രികാല പരിശോധന നടത്തുക.

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഇതു സംബന്ധിച്ച ഉത്തരവ് സംസ്ഥാനത്തെ എല്ലാ ആര്‍ടിഒമാര്‍ക്കും ജോയിന്റ് ആര്‍ടിഒ മാര്‍ക്കും കഴിഞ്ഞദിവസം നല്കിയിരുന്നു. വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഉള്ളതിന് പുറമെ ഘടിപ്പിക്കുന്ന ലൈറ്റുകളും അനുവദനീയമായതിലും അധികം പ്രകാശമുള്ള ബള്‍ബുകള്‍ ലൈറ്റുകളില്‍ ഉപയോഗിച്ചിരിക്കുന്നതുമായ വാഹനങ്ങള്‍ പിടികൂടുന്നതിനായാണ് രണ്ടാഴ്ചക്കാലം നീണ്ടുനില്ക്കുന്ന രാത്രികാല പരിശോധന ആരംഭിക്കുന്നത്.

രാത്രികാലങ്ങളില്‍ വാഹനങ്ങളിലെ ലൈറ്റുകള്‍ ഡിം ചെയ്യാത്തതുമൂലം നിരവധി അപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇത്തരം അപകടങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യവും രാത്രികാല പരിശോധനയ്ക്കുണ്ട്. കൂടാതെ മദ്യപിച്ച് വാഹനമോടിക്കുന്നവരും പരിശോധനയില്‍ കുടുങ്ങും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.