പുതിയതെരു: മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ച സംഭവത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നാറാത്ത് നെല്ലിയോട്ട് ഹൗസില്‍ ചന്ദ്രന്റെ മകന്‍ എന്‍. കൃഷ്ണന്‍(30) ആണ് മരിച്ചത്. ഒരുമാസം മൂമ്പ് അക്രമത്തില്‍ പരിക്കേറ്റ കൃഷ്ണന്‍ മംഗലാപുരത്ത് ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിുന്നു. ഞായറാഴ്ച രാവിലെയാണ് മരിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Puthiya theru, Attack, Arrested
ഭാര്യാപിതാവും, ഭാര്യാ സഹോദരനും കൂടി ഒരു മാസം മുമ്പ് ഭാര്യവീട്ടില്‍ നിന്ന് കൃഷ്ണനെ മര്‍ദിച്ചതാണ് മരണകാരണമെന്ന് ബന്ധുവായ വി.പി.പങ്കജാക്ഷന്‍ വളപട്ടണം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് 304 എ വകുപ്പുകള്‍ പ്രകാരം മനപൂര്‍വമല്ലാത്ത നരഹത്യക്ക് പ്രതികള്‍ക്കെതിരെ കേസെടുത്തു. പ്രതികളെ പോലീസ് ചേദ്യം ചെയ്തുവരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Puthiya theru, Attack, Arrested

No comments:
Post a Comment