കാസര്‍കോട്: കാസര്‍കോട് ബീച്ച് റോഡ് ആച്ചപ്പ ഷെട്ടി ലൈനിലെ തൂക്കാറാമിന്റെ മകന്‍ കെ സന്ദീപി(26)നെ കുത്തികൊലപ്പെടുത്തിയ കേസിന്റെ വിചാരണ അഡീഷനല്‍ സെഷന്‍സ് കോടതി(രണ്ട്)യില്‍ അടുത്തമാസം 11ന് ആരംഭിക്കും.
2008 ഏപ്രില്‍ 14ന് വിഷുദിനത്താല്‍ വൈകിട്ട് 7.30ന് പുതിയ ബസ്സ്റ്റാന്റിന് മുമ്പിലായിരുന്നു സംഭവം. തുടര്‍ന്ന് നഗരത്തിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ കൂടി കൊല്ലപ്പെട്ടിരുന്നു.
പൊവ്വല്‍ മാസ്തിക്കുണ്ടിലെ കെ മുഹമ്മദ് റഫീഖ് (30), ചെങ്കള നാലാംമൈലിലെ പി എ അബ്ദുര്‍റഹ്മാന്‍ (48), മുട്ടത്തൊടി തൈവളപ്പിലെ അസ്ലം എന്ന കെ എം അബ്ദുല്‍ അസ്ലം (25), മധൂര്‍ ഇസ്സത്ത് നഗറിലെ എം ഹാരിസ് (24), പൊവ്വല്‍ മാസ്തിക്കുണ്ടിലെ ശഹീല്‍ഖാന്‍ (22), അണങ്കൂര്‍ സുല്‍ത്താന്‍ നഗറിലെ അബ്ദുല്‍സത്താര്‍ (35), ഉപ്പള മണ്ണംകുഴി ഫിര്‍ദൗസ് നഗറിലെ സിറാജുദ്ദീന്‍ (25), അണങ്കൂരിലെ ശബീര്‍ (26), മധൂര്‍ ചെട്ടുംകുഴിയിലെ റാഫി തങ്ങള്‍ എന്ന മുഹമ്മദ് റാഫി(28) തുടങ്ങിയവരാണു പ്രതികള്‍. കേസില്‍ 25 സാക്ഷികളാണുളളത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment