Latest News

മലയാളി യുവഗായകന്‍ ബ്രിട്ടീഷ് സംഗീത കമ്പനിക്ക് സ്വന്തം


കോഴിക്കോട്: റിയാലിറ്റി ഷോയോ, സംഗീതപാരമ്പര്യമോ കൂടാതെ മലയാളി യുവഗായകന്‍ സംഗീത ലോകത്തിന്‍െറ നെറുകയില്‍. കുറ്റ്യാടി സ്വദേശി പതിനാറുകാരന്‍ നാദിര്‍ അബ്ദുസ്സലാമാണ് ഈ ഭാഗ്യവാന്‍. 

ഒന്നരവയസ്സു മുതല്‍ കുടുംബത്തോടൊപ്പം ഖത്തറില്‍ സ്ഥിരതാമസമാക്കിയ നാദിര്‍ പ്രശസ്ത ബ്രിട്ടീഷ് സംഗീത കമ്പനിയായ അന്‍ഡാന്‍െറ റെക്കോഡ്സുമായി കരാറില്‍ ഒപ്പുവെച്ചു. കഴിഞ്ഞ ഡിസംബറില്‍ ഖത്തറില്‍വെച്ച് പ്രശസ്ത ബ്രിട്ടീഷ് ഗായകന്‍ സാമി യൂസുഫിന്‍െറ സംഗീത പരിപാടിയില്‍ പാടാന്‍ ലഭിച്ച അവസരമാണ് നാദിറിന് തുണയായത്.
മിഡില്‍ ഈസ്റ്റിലെ പ്രശസ്തമായ സംഗീതപഠന കേന്ദ്രമായ ഖത്തര്‍ മ്യൂസിക് അക്കാദമിയില്‍ ‘അറബ്-വെസ്റ്റേണ്‍’ സംഗീതത്തില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ നാദിര്‍ ചെറുപ്പം മുതലേ അറബി ഗാനാലാപനത്തില്‍ കഴിവ് തെളിയിച്ചിരുന്നു. ഖത്തറിലെ മുന്‍ സ്ഥാനപതി ദീപാ ഗോപാലന്‍ വാദ്യ ‘അറബി ഗാനത്തിന്‍െറ ഇന്ത്യന്‍ അംബാസഡര്‍’ എന്നാണ് നാദിറിന് നല്‍കിയ സ്ഥാനപ്പേര്.
അറബ് സംഗീതത്തില്‍ അറബികളെപ്പോലെയുള്ള ഉച്ചാരണ ശുദ്ധിയില്‍ ആലപിക്കുന്ന നാദിര്‍ ഖലീജി, ഈജിപ്ഷ്യന്‍, ലബനീസ്, അല്‍ജീരിയന്‍, ഇറാനിയന്‍ ശൈലികളിലും ഇംഗ്ളീഷിലും വ്യക്തിമുദ്ര പതിപ്പിച്ചു. നാദിറിന്‍െറ മിടുക്ക് അറബ് ഗായകരെപ്പോലും വെല്ലുന്ന വിധമാണെന്നാണ് ബഹ്റൈനിലെ ‘അല്‍-അയ്യാം’ ദിനപത്രം വിശേഷിപ്പിച്ചത്. 

നാദിറിന്‍െറ കഴിവ് ഇന്തോ-അറബ് ബന്ധത്തില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കുന്നതാണെന്ന് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ കഴിഞ്ഞ ഖത്തര്‍ ദേശീയ ദിനത്തില്‍ ‘ഖത്തറിന് സമര്‍പ്പണം’ എന്ന പേരില്‍ നാദിര്‍ നടത്തിയ അറബ് സംഗീത പരിപാടിയില്‍ സംസാരിക്കവെ വിശേഷിപ്പിച്ചു. 

ലോകം മുഴുവന്‍ പരിധിയായി നിശ്ചയിച്ച് വന്‍ ഓഫര്‍ നല്‍കിയാണ് അന്‍ഡാന്‍െറ റെക്കോഡ്സുമായി നാദിര്‍ ഉടമ്പടി ഒപ്പുവെച്ചത്. കരാര്‍ പ്രകാരം അടുത്ത് പുറത്തിറക്കാന്‍ പോകുന്ന നാദിറിന്‍െറ പ്രഥമ സംഗീത ആല്‍ബത്തില്‍ വിവിധ ഭാഷകളിലുള്ള 10 ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നാദിറിന്‍െറ പ്രഥമ സംഗീത പരിപാടി കഴിഞ്ഞ മാസം വന്‍തുകയുടെ കരാറില്‍ ഖത്തറിലെ ആസ്പയര്‍ സോണില്‍ അരങ്ങേറി.
യു.എന്നിന്‍െറ ഖത്തറിലെ യുനീക് ടാലന്‍റ് അവാര്‍ഡ്, ടാലന്‍റ് ഓഫ് ദ ഇയര്‍ 2012 അവാര്‍ഡ് തുടങ്ങി 12 ഓളം പുരസ്കാരങ്ങളും ബഹുമതികളും നാദിറിന് ലഭിച്ചിട്ടുണ്ട്.
ഖത്തറിലെ എം.ഇ.എസ് ഇന്ത്യന്‍ സ്കൂളില്‍ പ്ളസ്വണ്‍ വിദ്യാര്‍ഥിയായ നാദിര്‍ അവധി ആഘോഷിക്കാനായി നാട്ടിലുണ്ട്. ഖത്തര്‍ പെട്രോളിയം കമ്പനിയിലെ ഉദ്യോഗസ്ഥന്‍ കുറ്റ്യാടി ഊരത്ത് ഒലോത്തിങ്കല്‍ ഒ.എസ്. അബ്ദുസ്സലാമിന്‍െറയും പി.കെ. ബല്‍ക്കീസിന്‍െറയും എട്ടു മക്കളില്‍ മൂത്തവനാണ് നാദിര്‍. അടുത്ത മാസം ഏഴ് വരെ നാട്ടിലുണ്ടാവും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.