സംസ്ഥാനത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകളിലൂടെ യാത്രചെയ്ത് മനംമടുത്തപ്പോള്‍ അത് പ്രമേയമാക്കി ഒരുഗാനം തന്നെ ഒരുക്കിയിരിക്കുയാണ് ഗായകന്‍ ഫ്രാങ്കോയും സുഹൃത്തുക്കളും.
ഒരിക്കലും പണിതീരാത്ത കേരളത്തിലെ റോഡുകളെക്കുറിച്ചുള്ള ഈ ഗാനം ഇതിനകംതന്നെ ശ്രദ്ധനേടിക്കഴിഞ്ഞു. ബാന്റ് സെവനാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.
ചെറുകുഴികളില്‍ നിന്ന് പടുകുഴികളിലെക്ക് വളര്‍ന്നു കൊണ്ടിരിക്കുന്ന നമ്മുടെ ഗ്രാമ നഗരപാതകളാണ് ബാന്റ് സെവന്റെ ഡേഞ്ചര്‍ സോണ്‍ എന്ന ഗാനത്തിലെ കേന്ദ്രപ്രമേയം.
ഈ കുഴിസഞ്ചാരം രസകരമായി ആല്‍ബത്തില്‍ അവതരിപ്പിക്കുന്നു. കുഴികളില്‍ വീണ് മരണങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ ദേശിയപാതകള്‍ കാലന് ഉത്സവപറമ്പായി തീര്‍ന്നിരിക്കുകയാണെന്നും ഗാനം പറഞ്ഞു വെക്കുന്നു.
റോഡിന്റെ തകര്‍ച്ചയ്ക്ക് മഴയെ പഴിക്കുന്ന അധികാരിവര്‍ഗ്ഗത്തെ കണക്കറ്റ് പരിഹസിക്കുന്നുമുണ്ട് ഈ ഗാനത്തില്‍. തകര്‍ന്നു കിടക്കുന്ന മണ്ണൂത്തി വടക്കുഞ്ചേരി ദേശിയപാതയിലെ കാഴ്ച്ചകളാണ് ഈ ഗാനമൊരുക്കാന്‍ ഫ്രാങ്കോയെയും കൂട്ടരെയും പ്രേരിപ്പിച്ചത്.
ഗാനരചയിതാവ് ജോഫി തരകന്‍, സ്റ്റീഫന്‍ ദേവസി, ഫേവര്‍ ഫ്രാന്‌സിസ് എന്നിവരാണ് ഡേഞ്ചര്‍ സോണിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment