ദില്ലി: സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശ്രം ബാപ്പുവിനെതിരെ പീഡനത്തിന് കേസെടുത്തു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയെത്തുടര്‍ന്നാണ് ദില്ലി പോലീസ് കേസെടുത്തിരിക്കുന്നത്. ബാപ്പുവിന്റെ നിയന്ത്രണത്തിലുള്ള ട്രസ്റ്റിന്റെ കീഴിലുള്ള ഹോസ്റ്റലില്‍ താമസിച്ചിരുന്ന പതിനാറുകാരിയാണ് പോലീസില്‍ പരാതി നല്‍കിയത്.
ദില്ലി കമലാമാര്‍ക്കറ്റ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ തയ്യാറാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. ദില്ലി കൂട്ടബലാസ്തംഗവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയ വ്യക്തിയാണ് ആശ്രം ബാപ്പു. ഈ വിവാദ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ ആശ്രം ബാപ്പുവിനെതിരെ ദില്ലി മുസാഫര്‍പുര്‍ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.
ദില്ലി കൂട്ടബലാത്സംഗം സംബന്ധിച്ച് ബാപ്പുവിന്റെ പ്രസ്താവന ഇങ്ങനെയായിരുന്നു, ദില്ലി ബലാത്സംഗത്തിന് അഞ്ചോ ആറോ പേര്‍ മാത്രമല്ല കുറ്റക്കാര്‍. ബലാത്സംഗം ചെയ്തവരെ പോലെ തന്നെ അതിന്റെ ഇരയും കുറ്റക്കാരിയാണ്. അതിക്രമം ചെയ്‌തവരെ ‘സഹോദരരേ‘ എന്ന് വിളിച്ച് ആക്രമിക്കരുത് എന്ന് അപേക്ഷിക്കണമായിരുന്നു. ഇങ്ങനെ ചെയ്‌തിരുന്നുവെങ്കില്‍ പെണ്‍കുട്ടിയുടെ അഭിമാനവും ജീവനും രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നും അദ്ദേഹം പ്രസ്താവന നടത്തിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment