തിരുവനന്തപുരം: ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ ഓട്ടോ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചു. ഭയന്ന് ഓട്ടോറിക്ഷയിൽ നിന്ന് ചാടിയ സ്ത്രീയെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊഴിയൂർ സ്വദേശിനിയായ കുഞ്ഞമ്മയ്ക്കാണ് (35) പരിക്കേറ്റത്. വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെ പി.എം.ജി. ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. പൊഴിയൂർ നിന്നും ബന്ധുവീടായ കുമാരപുരത്തേയ്ക്ക് വരികയായിരുന്നു ഇവർ. തമ്പാനൂരിൽ ഇറങ്ങിയ ശേഷം കുമാരപുരത്തേയ്ക്ക് പോകാൻ ഓട്ടോറിക്ഷ പിടിച്ചതായിരുന്നു.

പി.എം.ജി.യിലെത്തിയതും ഓട്ടോ ഡ്രൈവറുടെ മട്ട് മാറി. അശ്ളീലചുവയുള്ള സംസാരത്തിന് പുറമെ കടന്നുപിടിക്കാനും ശ്രമമുണ്ടായി. ഇതോടെ ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്ന് കുഞ്ഞമ്മ പുറത്തേയ്ക്ക് ചാടി. അങ്ങനെയാണ് ഇവർക്ക് പരിക്കേറ്റത്. ഇതിനിടെ ഓട്ടോറിക്ഷ ഓടിച്ചുപോയി. തുടർന്ന് ഇവരെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓട്ടോറിക്ഷക്കാരനെ തിരിച്ചറിയാനായില്ലെന്ന് പറഞ്ഞ് മ്യൂസിയം പൊലീസ് കേസെടുത്തിട്ടില്ല. കൂലിവേല ചെയ്ത് ജീവിക്കുന്ന സ്ത്രീയാണ് കുഞ്ഞമ്മ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvananthapuram, Rape, Auto, Driver

No comments:
Post a Comment