Latest News

പോലീസിനെ ഭീഷണിപ്പെടുത്തിയ ബൈക്ക് യാത്രക്കാര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട്: പോലീസിനെ ഭീഷണിപ്പെടുത്തിയ ബൈക്ക് യാത്രക്കാര്‍ക്കെതിരെ കേസെടുത്തു. ഉളിയത്തടുക്കയിലെ അസീം, അബ്ദുല്‍ ഖാദര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

ബുധനാഴ്ച വൈകിട്ട് ഉളിയത്തടുക്കയില്‍ അമിത വേഗതയിലല്‍ പോവുകയായിരുന്ന കെ.എല്‍.14 എം 7831 നമ്പര്‍ ബൈക്ക് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം തടഞ്ഞപ്പോഴാണ് ഭീഷണിപ്പെടുത്തിയത്.

ഐ.പി.സി 117 വകുപ്പനുസരിച്ചാണ് പോലീസിനെ ഭീഷണിപ്പെടുത്തിയതിന് കേസെടുത്തത്. പ്രതികള്‍ പോലീസിന്റെ കസ്റ്റഡിയിലായിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച ബൈക്കും പിടികൂടി.


Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.