Latest News

55 അടി നീളം 19 കിലോ ഭാരം; മുടി മുറിച്ചില്ലെങ്കില്‍ ശരീരം തളരുമെന്ന് ഡോക്ടര്‍മാര്‍


നീളമുള്ള കാര്‍കൂന്തല്‍ എല്ലാ യുവതികളുടെയും സ്വപ്‌നമാണ്. എന്നാല്‍ മുടിയുടെ നീളം അധികമായാല്‍ എന്തുചെയ്യും? മുടി വെട്ടുക തന്നെ ആശ്രയം. എന്നാല്‍ 55 അടി നീളമുള്ള മുടിയുമായി ജോര്‍ജിയയിലെ അറ്റലാന്‍ഡയില്‍ താമസിക്കുന്ന 47കാരിയായ ആശ മണ്ടേലയ്ക്ക് മുടിയുടെ കനമോ നീളമോ ഒന്നും ഒരു പ്രശ്‌നമല്ല. ഇരുപത്തിയഞ്ച് വര്‍ഷമായി മുടി വളര്‍ത്താന്‍ തുടങ്ങിയ ആശയ്ക്ക് ഇന്ന് 3 സ്റ്റോണ്‍ കനമുള്ള മുടിയാണുള്ളത്.

അതേസമയം, ഏറ്റവും നീളം കൂടിയ മുടിയാണെങ്കിലും 19 കിലോ ഭാരമുള്ളതിനാല്‍ ആഷ മണ്ടേലയുടെ ശരീരം തളരാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കിയിട്ടും പ്രിയപ്പെട്ട മുടി മുറിക്കാന്‍ ഇവര്‍ തയ്യാറല്ല. ലോകത്തിലെ ഏറ്റവും നീളമുള്ള മുടിയുമായി ആഷ ഗിന്നസ് ബുക്കില്‍ ഇടം നേടി. 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അനുഭവപ്പെട്ട ആത്മീയമായ ഉള്‍വിളിയാണ് മുടി നീട്ടി വളര്‍ത്താന്‍ കാരണമായത്.

താന്‍ സ്വന്തമായി തയ്യാറാക്കുന്ന ലേപനമാണ് മുടിയുടെ രഹസ്യമെന്നാണ് ആഷ പറയുന്നത്. രണ്ട് തവണയുണ്ടായ ഹൃദയാഘാതവും അര്‍ബുദത്തേയും സ്‌ട്രോക്കിനെയും മറികടക്കാന്‍ മുടിയാണ് സഹായിച്ചതെന്നും ഇവര്‍ വിശ്വസിക്കുന്നു. അമിതഭാരവും അണുബാധയും കാരണം മുടി മുറിക്കണമെന്ന് ഡോക്ടര്‍മാര്‍ നിരവധി തവണ താക്കീത് നല്കിയിട്ടും മുടി മുറിക്കില്ലെന്ന കടുത്ത തീരുമാനത്തിലാണ് ആഷ മണ്ടേല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Hair, Asha Mondela


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.