കാസര്‍കോട്: മൊഗ്രാല്‍ മാപ്പിള കലാ പഠന ഗവേഷണ കേന്ദ്രത്തിന്‍െറ പ്രവര്‍ത്തനം ശൈശവത്തില്‍ തന്നെ നിലച്ചു. മൂന്ന് വര്‍ഷം മുമ്പാണ് ഇശല്‍ ഗ്രാമ പൈതൃകം സംരക്ഷിക്കാനെന്ന പേരില്‍ കേന്ദ്രം തുടങ്ങിയത്.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ആസ്ഥാനമായ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക ഉപ കേന്ദ്രമായാണ് കഴിഞ്ഞ സര്‍ക്കാര്‍ കേന്ദ്രം അനുവദിച്ചത്. എന്നാല്‍, സ്വതന്ത്രമായി ഫണ്ടോ സൗകര്യങ്ങളോ സര്‍ക്കാര്‍ നല്‍കിയില്ല.
വൈദ്യര്‍ സ്മാരകത്തിന് കലാ, സാംസ്കാരിക പരിപാടികള്‍ നടത്താന്‍ ലഭിക്കുന്ന ഗ്രാന്‍റില്‍നിന്ന് നേരിയ വിഹിതം മാത്രം മൊഗ്രാലിന് കൈമാറും. കുമ്പള പഞ്ചായത്ത് ശിശുമന്ദിരത്തിനായി പണിത കെട്ടിടത്തില്‍ കേന്ദ്രത്തിന്‍െറ ബോര്‍ഡല്ലാതെ മറ്റൊരു പ്രവര്‍ത്തനവും നടക്കുന്നില്ല.
മാപ്പിള കലകളുടെ ഏകോപനം, പരിശീലനം, ഗവേഷണം എന്നിവ ലക്ഷ്യങ്ങളാണെന്ന് ഇശല്‍ മൂളി നടന്ന സമിതികള്‍ സംസ്ഥാനത്തെ ഭരണ മാറ്റത്തോടെ ഇല്ലാതായി. പുതിയ സമിതി കടലാസില്‍ മാത്രം ഒതുങ്ങുകയാണ്. മൊഗ്രാല്‍ കേന്ദ്രം നിലനിര്‍ത്താനാവുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് സാംസ്കാരിക വകുപ്പ് സൂചിപ്പിച്ചു.

ഉപ കേന്ദ്രം തുടങ്ങുമ്പോള്‍ മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം മാത്രമായിരുന്നു. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ വൈദ്യര്‍ സ്മാരകം അക്കാദമിയായി ഉയര്‍ത്തിയിട്ടുണ്ട്. അക്കാദമികള്‍ക്ക് കീഴില്‍ ഉപ കേന്ദ്രങ്ങള്‍ നിലവിലില്ല.
മാറിമാറി അധികാരമേറ്റ സര്‍ക്കാറുകളുടെ മതിയായ പരിഗണന ലഭിക്കാത്ത സ്ഥാപനമാണ് വൈദ്യര്‍ സ്മാരകം. സമാന സാംസ്കാരിക സ്ഥാപനങ്ങള്‍ക്ക് ലക്ഷങ്ങള്‍ ഗ്രാന്‍റ് ലഭിച്ചപ്പോള്‍ 50,000 രൂപ മാത്രമായിരുന്നു വൈദ്യര്‍ സ്മാരകത്തിന് വാര്‍ഷിക ഗ്രാന്‍റായി അനുവദിച്ചത്. കഴിഞ്ഞവര്‍ഷം ഇത് ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. മൂന്നര ലക്ഷം രൂപയാണ് വാര്‍ഷിക ചെലവ്. ബാക്കി തുക മറ്റു മാര്‍ഗത്തിലാണ് കണ്ടെത്തുന്നത്.
അക്കാദമിയായതോടെ 50 ലക്ഷം രൂപ ലഭിക്കും. ചെയര്‍മാനെ നിയമിച്ചെങ്കിലും അംഗങ്ങളുടെ നാമനിര്‍ദേശം പൂര്‍ത്തിയായില്ല.
ഫണ്ട് അനുവദിക്കാന്‍ ഡിസംബര്‍ കഴിയുമെന്നാണ് സാംസ്കാരിക വകുപ്പില്‍നിന്നുള്ള സൂചന.
ഫണ്ട് അനുവദിക്കാന്‍ ഡിസംബര്‍ കഴിയുമെന്നാണ് സാംസ്കാരിക വകുപ്പില്‍നിന്നുള്ള സൂചന.
Madhyamam
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment