ബോവിക്കാനം: കാസര്‍കോട് നിന്നും ബോവിക്കാനം-ഇരിയണ്ണി വഴി കുട്ടിയാനത്തേക്ക് കെ എസ് ആര്‍ ടി ബസ് അനുവദിക്കണമെന്ന് കാരുണ്യ സ്വാശ്രയ സംഘം രൂപീകരണയോഗം ആവശ്യപ്പെട്ടു.
ഗതാഗതസൗകര്യമില്ലാത്തതിനാല്‍ പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്. സര്‍കാര്‍, സ്വകാര്യ മേഖലയിലെ ജീവനക്കാരും സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളടക്കമുള്ള ഈ പ്രദേശത്തുള്ളവര്‍ ബസ് സൗകര്യത്തിനായി കിലോമീറ്ററുകള്‍ കാല്‍നടയാത്ര ചെയ്യണം. കുട്ടിയാനം, അരിയില്‍, പാണ്ടിക്കണ്ടം, തീയ്യടുക്കം, ബേപ്പ്, അമ്മങ്കല്ല്, ബയക്കോട്, മുണ്ടക്കാട് എന്നിവിടങ്ങളില്‍ നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. ഭൂരിഭാഗവും കര്‍ഷകരും കര്‍ഷകതൊഴിലാളികളുമായ തദ്ദേശീയരുടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ വ്യാപാരത്തിനായി കാസര്‍കോട് നഗരത്തിലെത്തിക്കുന്നതിന് ടാക്‌സികളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.
കാര്‍ഷികോല്‍പ്പന്നങ്ങള്‍ നഗരത്തിലെത്തിക്കുന്നതിനും, യാത്രകള്‍ക്കുമായി ഓട്ടോ റിക്ഷ, ജീപ്പ് ഉള്‍പ്പടെയുള്ള ടാക്‌സികളേയും സ്വകാര്യവാഹനങ്ങളേയുമാണ് ആശ്രയിക്കുന്നത്. ഇത് സാധാരണക്കാരായ ഇന്നാട്ടുക്കാര്‍ക്ക് കടുത്ത സാമ്പത്തിക നഷ്ടമാണുണ്ടാക്കുന്നത്. ഗതാഗതയോഗ്യമായ റോഡ് സൗകര്യമുണ്ടായിട്ടും ബസ് അനുവദിക്കുന്നതിന് ബന്ധപ്പെട്ടവര്‍ കാണിക്കുന്ന നിസംഗത നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
പ്രദേശത്തെ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ കാല്‍നടയായി നാലു കിലോമീറ്റര്‍ ദൂരെയുള്ള ബോവിക്കാനത്തും നാലര കിലോമീറ്റര്‍ ദൂരെയുള്ള ഇരിയണ്ണിയിലും എത്തിവേണം ബസ് യാത്ര ചെയ്യാന്‍. കാസര്‍കോടുനിന്നും കുട്ടിയാനത്തേക്ക് ബസ് സര്‍വീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മുഖ്യമന്ത്രി, ഗതാഗത മന്ത്രി, കെ എസ് ആര്‍ ടി സി വകുപ്പധികൃതര്‍, ജില്ലാ കലക്ടര്‍, കെ എസ് ആര്‍ ടി സി കാസര്‍കോട് ഡിപ്പോ അധികൃതര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നിരവധി തവണ നിവേദനം നല്‍കിയിരുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള നാട്ടുകാരുടെ ആവശ്യത്തിനുനേരെ കണ്ണടക്കുന്ന ബന്ധപ്പെട്ടവരുടെ നിലപാടില്‍ കാരുണ്യ സ്വാശ്രയ സംഘം രൂപീകരണയോഗം പ്രതിഷേധിച്ചു.
യോഗത്തില്‍ ഇ പവിത്രസാഗര്‍ അധ്യക്ഷത വഹിച്ചു. വി ആര്‍ ബാബു, കെ ചന്ദ്രന്‍, എ ഇ ജയദീപ്, വി രാജേഷ്, പി സതീഷ്ചന്ദ്രന്‍, കെ അഹമ്മദ്, എം അബ്ദുല്‍ കലാം, കെ ലോഹിതാക്ഷന്‍, എം കെ മൊഹമ്മദ്, ടി ബാലന്‍, എം അശോകന്‍ പ്രസംഗിച്ചു. ജയരാമന്‍ കുട്ടിയാനം സ്വാഗതവും, കെ ദിനേശന്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: ഇ പവിത്രസാഗര്‍(പ്രസിഡന്റ്), എം ഗോപിനാഥന്‍ നമ്പ്യാര്‍(വൈസ് പ്രസിഡന്റ്), ജയരാമന്‍ കുട്ടിയാനം(സെക്രട്ടറി), കെ ദിനേശന്‍(ജോയിന്റ് സെക്രട്ടറി), ടി കുഞ്ഞമ്പു നായര്‍(ട്രഷറര്‍).
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment