കാഞ്ഞങ്ങാട്: പടന്നക്കാട് കുയ്യാലില്‍ സി.പി.എം- മുസ്ലിംലീഗ് സംഘട്ടനത്തില്‍ ഇരുവിഭാഗത്തിലുംപെട്ട രണ്ടുപേര്‍ക്ക് വീതം പരിക്കേറ്റു. മുസ്ലിംലീഗ് പ്രവര്‍ത്തകരായ ഓട്ടോറിക്ഷ ഡ്രൈവര്‍ പി. സുബൈര്‍ (26), ജസീര്‍ (25) എന്നിവരെ സ്വകാര്യാശുപത്രിയിലും ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് തീര്‍ത്ഥങ്കരയിലെ സ്നേഹന്‍ (24), എസ്.എഫ്.ഐ പ്രവര്‍ത്തകനും കാഞ്ഞങ്ങാട് എസ്.എന്‍ പോളിടെക്നിക് വിദ്യാര്‍ത്ഥിയുമായ കരിവെള്ളത്തെ സച്ചിന് (20) എന്നിവരെ ജില്ലാശുപത്രിയിലും പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം കുയ്യാലില്‍ ഐ.എന്‍.എല്‍ പതാക ഉയര്‍ത്തുന്നത് മുസ്ലിംലീഗുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് വാക്കേറ്റമുണ്ടായിരുന്നു. ഐ.എന്‍.എല്ലിന് അനുകൂലമായി അന്ന് സി.പി.എമ്മുകാര്‍ രംഗത്ത് വന്നിരുന്നു. അതിന്റെ തുടര്‍ച്ചയാണ് സംഘട്ടനമത്രെ. ക്ലബിലിരിക്കുകയായിരുന്ന തങ്ങളെ സി.പി.എമ്മുകാര്‍ അതിക്രമിച്ചു കയറി ആക്രമിച്ചുവെന്നാണ് ലീഗ് ആരോപിക്കുന്നത്. എന്നാല്‍ നടന്നുപോവുകയായിരുന്ന പ്രവര്‍ത്തകരെ മുസ്ലിംലീഗുകാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചുവെന്നാണ് സി.പി.എം ആരോപണം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, kanhangad, CPM, League, Hospital
No comments:
Post a Comment