Latest News

രണ്ടാം വിവാഹം സംബന്ധിച്ച വിവാദത്തില്‍ പ്രതികരണവുമായി നടന്‍ മുകേഷ് രംഗത്ത്‌

കൊച്ചി: നര്‍ത്തകി മേതില്‍ ദേവികയുമായുള്ള രണ്ടാം വിവാഹം സംബന്ധിച്ച വിവാദത്തില്‍ പ്രതികരണവുമായി നടന്‍ മുകേഷ് രംഗത്തു വന്നു. വിവാഹമോചനം നേടാതെയാണ് മുകേഷ് രണ്ടാം വിവാഹം കഴിച്ചതെന്ന ആദ്യ ഭാര്യ സരിതയുടെ പ്രസ്താവന തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.

വിവാഹ മോചനം ലഭിച്ചതിനു ശേഷമാണ് മേതില്‍ ദേവികയുമായുള്ള വിവാഹം നടന്നതെന്ന് അദ്ദേഹം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

2012 ജനുവരിയില്‍ തങ്ങള്‍ക്ക് വിവാഹമോചനം ലഭിച്ചതാണെന്ന് മുകേഷ് ചൂണ്ടിക്കാട്ടുന്നു. 1996 മുതല്‍ താനും സരിതയും വേര്‍പിരിഞ്ഞ് താമസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kochi, Movie Actor, Mukesh, Marriage

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.