കാസര്‍കോട് : യുവാവിന് കുത്തേറ്റുവെന്ന് വാട്‌സ് അപ്പില്‍ വ്യാജ സന്ദേശമയച്ച സംഭവത്തില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. തളങ്കര ഗസ്സാലി നഗറിലെ പി എ മുഹമ്മദ് റിയാസ് (18), എരിയാല്‍ കുളങ്കരയിലെ അബ്ദുല്‍സമീര്‍ (19) എന്നിവരാണ് അറസ്റ്റിലാത്.
അണങ്കൂര്‍ ടി വി സ്റ്റേഷന്‍ റോഡിലെ സലാഹുദ്ദിന്‍ എന്ന യുവാവിനു കുത്തേറ്റതായാണ് വാട്‌സ് അപ്പില്‍ പ്രചരിപ്പിച്ചത്. പ്രചരണത്തെത്തുടര്‍ന്ന് പോലീസ് അണങ്കൂരിലും കാസര്‍കോട് നഗരത്തിലെ ആശുപത്രികളിലും അന്വേഷണം നടത്തിയപ്പോഴാണ് പ്രചരണം വ്യാജമാണെന്ന് മനസ്സിലായത്.

സംഭവത്തില്‍ ഗള്‍ഫിലുള്ള റംസാന്‍, ഉപ്പള സ്വദേശി ഫൈസല്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സന്ദേശം ഷെയര്‍ചെയ്‌ത മറ്റു ചിലരെക്കുറിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:
Post a Comment